കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും താലിബാന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ വിദേശികള്‍ സുരക്ഷിതരാണെന്ന് താലിബാന് വക്താവ് അറിയിച്ചു. തട്ടിക്കൊണ്ടു പോയവരെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതായും താലിബാന് ഭീകര സംഘം അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിയില് നിന്നും തലസ്ഥാനമായ കാബൂളിലേക്ക് പോയ തുര്‍ക്കിഷ് കമ്പനിയുടെ ഹെലികോപ്റ്ററിലുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്. എട്ട് തുര്‍ക്കികള്‍, ഒരു കിര്‍ഗിസ്ഥാന്‍ സ്വദേശി, അഫ്ഗാനിസ്ഥന് സ്വദേശി എന്നിവരെയാണ് ഭീകരര്‍ തടവിലാക്കിയിരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ വച്ച് തുര്‍ക്കിഷ് കമ്പനിയുടെ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കിയിരുന്നു. തുടര്‍ന്നാണ് ഹെലികോപ്റ്ററിലുള്ളവരെ താലിബാന് ഭീകരവാദികള്‍ തട്ടിക്കൊണ്ടും പോയത്. തട്ടിക്കൊണ്ടു പോകലിനുള്ള കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: