ന്യൂയോര്‍ക്ക്: ഇ-മെയിലിന്റെയും മറ്റു സര്‍വീസുകളുടെയും സുരക്ഷിതത്വം മൈക്രോസോഫ്റ്റ് ശക്തമാക്കുന്നു. ഇനിമുതല്‍ ഫ്യൂച്ചറിലേക്ക് കയറുമ്പോള്‍ യൂസര്‍നെയിമും പാസ്വേര്ഡും ചോദിക്കുന്നതിനുപുറമേ ഒരു രഹസ്യനമ്പര്കൂടി നല്‍കിയാലെ ലോഗിന്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. ഇതിനെ ടുസ്റ്റെപ്പ് വെരിഫിക്കേഷന് എന്നാണ് പറയുന്നത്. നിലവില്‍ ടുസ്റ്റെപ്പ് വെരിഫിക്കേഷന് എന്ന സുരക്ഷ ഗൂഗിളിലും ഫെയിസ് ബുക്കിലും ഉപയോഗിക്കാനുള്ള സംവിധാനമുണ്ട്.
നടപ്പിലാകാന്‍ പോകുന്ന ടൂസ്റ്റെപ്പ് വെരിഫിക്കേഷന് സംവിധാനം ശക്തമായ സുരക്ഷയ്ക്കായി കമ്പനിയുടെ എല്ലാ അക്കൗണ്ടുകളിലും ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. Hotmail.com, MSN.com Outlook.com എന്നിവയെല്ലാം മൈക്രോസോഫ്റ്റിന്റെ ഇമെയില്‍ ഉത്പന്നങ്ങളാണ്. Email, SkyDrive storage, Xbox gaming, office software, windows 8 എന്നിവയെല്ലാം മൈക്രോസോഫ്റ്റിന്റെ പ്രധാനപ്പെട്ട മറ്റുത്പന്നങ്ങളാണ്.
നിലവില്‍ ഒണ്‍വെ വെരിഫിക്കേഷന് സംവിധാനമാണ് മൈക്രോസോഫ്റ്റില്‍ ഉള്ളത.് അതായത് ഒരു നിശ്ചിത അക്കങ്ങള്ക്കുള്ളിലുള്ള പാസ്വേഡ് നല്കിയാല് ലോഗിന്‍ ചെയ്യാം. 16 അക്കങ്ങള്‍ മാത്രമുള്ള അക്ഷരങ്ങളും ചിഹ്നങ്ങളും അടങ്ങിയ പാസ്വേഡ് മാത്രമേ നിലവില്‍ മൈക്രോസോഫ്റ്റില്‍ സുരക്ഷയ്ക്കായി പാസ്വേര്ഡ് രൂപത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. വെറും 16 അക്കമുള്ള പാസ്വേര്ഡിനെ കണ്ടുപിടിക്കാന്‍ അല്പം ചിന്തിക്കുന്ന ഒരു ഹാക്കറിനു ഊഹിക്കാവുന്നതെയുള്ളു. വ്യക്തിയെ സംബന്ധിച്ച വിവരങ്ങളോ പേരുകളോ ഫോണ്‍ നമ്പര്‍ എന്നിവയായിരിക്കും പാസ്വേര്‍ഡ.് മിക്കവരും പെട്ടന്ന് ഓര്‍മിക്കുന്നതിനായി ഒരു സൈറ്റില്‍ ഉപയോഗിക്കുന്ന പാസ്വേര്ഡ് തന്നെയായിരിക്കും മറ്റു അനവധിസെറ്റ്കളിലും ഉപയോഗിക്കുന്നത്. കൂടാതെ പരിചയമില്ലാത്ത സന്ദേശങ്ങള്‍ക്ക് തിരിച്ച് മറുസന്ദേശങ്ങള് അയക്കുക, അനധികൃതമായതോ, തെറ്റിധരിപ്പിക്കപ്പെടാവുന്നതോ ആയ സോഫ്റ്റു വെയറുകള്‍ കമ്പ്യൂട്ടറില്‍ ഇന്സ്റ്റാള്ചെയ്യുക എന്നിങ്ങനെയുള്ള പ്രവൃത്തികളിലൂടെയാണ് സുരക്ഷിതത്വം നഷ്ടമാകുന്നതെന്ന് മൈക്രോസോഫ്റ്റ് കമ്പനി പറയുന്നു.
ടുസ്റ്റെപ്പ് വെരിഫിക്കേഷന് സംവിധാനമാണ്ഉപയോഗിക്കുന്നതെങ്കില് കൂടുതല്‍ സുരക്ഷക്ക് നീണ്ട പാസ്വേര്ഡ് ഉപയോഗിക്കുന്ന രീതി ഒഴിവാക്കാം. കൂടാതെ മറ്റാരെങ്കിലും നിങ്ങളുടെ പാസ്വേര്ഡ് കണ്ടുപിടിക്കുകയാണെങ്കിലും അക്കൗണ്ടില്‍ കയറണമെങ്കില്‍ രണ്ടാംഘട്ട പരിശോധനയും കടക്കണം. യൂസര്‍ നെയിമും പാസ്വേഡും നല്കി എന്റര്‍ ചെയ്താല്‍ അടുത്തഘട്ടമെന്ന നിലയില്‍ ഉപഭോക്താവ് നല്കിട്ടുള്ള ഫോണ്‍ നമ്പറിലേക്കോ ഫയലിലേക്കോ താല്ക്കാലികമായ ഒരു കോഡ് എത്തിച്ചേരും. ഈ കോഡ് തെറ്റുകൂടാതെ ടൈപ്പ് ചെയ്താല്‍മാത്രമെ അക്കൗണ്ടിലേക്ക് പ്രവേശിക്കാന്‍ സാദ്ധിക്കുകയുള്ളു. ഇങ്ങനെ നമ്മുടെ അക്കൗണ്ടുകളെ ഒരു പരിധിവരെ സുരക്ഷിതമായി നിലനിര്‍ത്താം.
ക്രഡിറ്റ് കാര്‍ഡുകളിലും മറ്റും ടുസ്റ്റെപ്പ് വെരിഫിക്കേഷന് സംവിധാനം മെക്രോസോഫ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ഉല്‍പ്പന്നങ്ങളില്‍ ഉടന്‍തന്നെ ഈ സംവിധാനം മെക്രോസോഫ്റ്റ് നടപ്പിലാക്കാനുള്ള പദ്ധതിയിലാണ്. ഇനി മെക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ ലോഗിന്‍ ചെയ്യാന്‍ ടുസ്റ്റെപ്പ് വെരിഫിക്കേഷന് കോഡ് മുഖേനയേ സാധിക്കുകയുള്ളു. ഉപയോഗത്തിനിടയില്‍ ഓഫ് ലൈനാകുകയും രണ്ടാമത്തെ കോഡ് ലഭിക്കുകയൊ ചെയ്താല്‍ മെക്രോസോഫ്റ്റിന്റെ അംഗീക്യത ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തിരിച്ചു മടങ്ങിവരാം. ഐഫോണ്‍, ആന്ട്രോയിഡ് ഡിവയ്സോ മൂന്നാമതൊരാളാണ് ഉപയോഗിക്കുന്നതെങ്കില്‍ ആധികാരികമായ മെക്രോസോഫ്റ്റിന്റെ ആപ്ലിക്കേഷനുമായി ഒത്തുപോകുന്ന ഒരു സിസ്റ്റത്തില്‍ ഇവയെല്ലാം ഉപയോഗിക്കാം.
ടുസ്റ്റെപ്പ് വെരിഫിക്കേഷന് സുരക്ഷാസംവിധാനം നിലവില്‍ വന്നാലും ഉപഭോക്താക്കളുടെ ശ്രദ്ധയുംകൂടിയുണ്ടെങ്കില് മാത്രമേ ഈ സംവിധാനങ്ങളെല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയു. അതിനായി ചില മുന്‍ കരുതലുകള്‍ സ്വീകരിക്കണം.
ഒരേ സിസ്റ്റം തന്നെ സ്ഥിരമായി ഉപയോഗിക്കാന്‍ ശ്രമിക്കുക. അന്യായമായ സന്ദേശങ്ങളോ സോഫ്റ്റ്വെയറുകളോ ഉപയോഗിക്കുന്നതില്‍ ഉചിതമായ തീരുമാനങ്ങള്‍ മാത്രം എടുക്കുക. രണ്ടാമത്തെ കോഡ് മറ്റാരോടും പറയാതെ ലോഗിങ്ങിനു ശ്രമിക്കുക. വെബ് ബ്രൗസര്‍ ഉപയോഗിക്കുമ്പോള്‍ ശരിയായ ബ്രൗസറാണോയെന്ന് പരിശോധിക്കുക. 60 ദിവസങ്ങള്കൂടുമ്പോള് വെബ് ബ്രൗസറും, ഡിവൈയിസ്സറും മാറ്റുക. ഏതെങ്കിലും സാഹചര്യത്തില്‍ രണ്ടാം പരിശോധനക്കായി നല്‍കിയിട്ടുള്ള മൊബൈയില്‍ ഫോണ്‍ കളഞ്ഞു പോകുകയാണങ്കില്‍ ഉടന്‍ തന്നെ അക്കൗണ്ട് പുന:സൃഷ്ടിക്കുകയെന്നിവയാണ് മെക്രോസോഫ്റ്റ് നിഷ്കര്‍ഷിക്കുന്ന മുന്‍കരുതലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: