ബോസ്റ്റണ്‍: മൂന്നു പേരുടെ മരണത്തിനിടയാക്കിയ ബോസ്റ്റണ്‍ ഇരട്ട സ്ഫോടന കേസിലെ പ്രതികളില്‍ ജീവനോടെ പിടിക്കപ്പെട്ട സോക്കര്‍ സര്നേവാകോമാണ് കേസിലെ മറ്റൊരു പ്രതിയായ ജ്യേഷ്ഠനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. പോലീസ് പിടിയിലാകാതിരിക്കാന്‍ ജ്യേഷ്ഠന് ടമെര്ലനുമേല് രക്ഷപ്പെടും വഴി സോക്കര്‍ താന്‍ ഓടിച്ചിരുന്ന മെഴ്സിഡസ് കയറ്റിയിറക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് ടമെര്‍ലിന്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വാട്ടര്‍ടൗണ്‍ പോലീസ് മേധാവി എഡ് ദെവോയാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയത്. മോഷ്ടിച്ച കാറില്‍ രക്ഷപ്പെടുന്നതിനിടെ സോക്കര്‍ പരിക്കേറ്റ് നിലത്തു വീണുകിടന്നിരുന്ന സഹോദരനു മേല്‍ വണ്ടി കയറ്റുകയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. വീണുകിടന്നിരുന്ന ടമെര്ലനെ പോലീസ് വിലങ്ങുവയ്ക്കാന്‍ തയാറാകുന്നതിനിടെയാണ് അപ്രതീക്ഷിതമായി സേക്കറിന്റെ ഇടപെടലുണ്ടായതെന്ന് പോലീസ് മേധാവി പറഞ്ഞു.
ടമെര്ലനെ ഇടിച്ചിട്ട ശേഷം കാറുമായി കടന്നു കളഞ്ഞ സോക്കര്‍ അടുത്ത സ്ട്രീറ്റില്‍ കാര്‍ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. മോഷ്ടിച്ച ഹോണ്ട സെഡാനിലായിരുന്നു ടമെര്‍ലിന്‍ എത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: