ടോക്കിയോ: ജപ്പാന്റെ തെക്ക് തീരത്ത് ശക്തമായ ഭൂചലനം. ഹോന്‍ഷു ദ്വീപിലാണ് ഞായറാഴ്ച 12.22ന് റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത അനുഭവപ്പെട്ട ഭൂചലനമുണ്ടായത്.
ടോക്കിയോയ്ക്ക് 644 കിലോമീറ്റര്‍ തെക്ക് 424 കിലോമീറ്റര്‍ ആഴത്തിലാണ് ഭുചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ടോക്കിയോവിലും കാന്റോ മേഖലയിലും ചെറു തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടു.
എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ ഉള്ളതായി റിപ്പോര്‍ട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: