മലപ്പുറം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ ഉമ്മര്‍ മാസ്റ്റര്‍(65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സഹകരണ ആസ്പത്രിയില്‍ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ഉമ്മര്‍ മാസ്റ്ററുടെ അന്ത്യം. സി.പി.എം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയാണ്.
രണ്ട് തവണ അദ്ദേഹം പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: