ബംഗളൂരു: അഞ്ച് മത്സരങ്ങളില്‍ തുടര്‍ച്ചയായി ദല്‍ഹി ഡെയര്‍ ഡെവിള്‍സ് തോറ്റെങ്കിലും സ്വന്തം തട്ടകത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ച് ഐപിഎല്‍ ആറാം പതിപ്പിന്റെ നോക്ക്ഔട്ടിലേക്ക് തിരികെയെത്താമെന്ന കണക്കുകൂട്ടലിലാണ് നായകന് മഹേല ജയവര്‍ധനെ. സ്വന്തം തട്ടകത്തിലെ മത്സരങ്ങളില്‍ വിജയിച്ചാല്‍ തങ്ങള്‍ക്ക് നാല് ഫൈനലുകളിലും കളിക്കാന്‍ കഴിയും. ഇനി അതിനായിരിക്കും ശ്രമം. അതിലേക്കാണ് പ്രത്യേകിച്ചും തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ ജയവര്‍ധനെ പറഞ്ഞു.
ചൊവ്വാഴ്ച നടന്ന ആവേശകരമായ ഇഞ്ചോടിഞ്ച് മത്സരത്തില്‍ സൂപ്പര്‍ ഓവറിലാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ കീഴടക്കിയത്. പക്ഷേ വീരേണ്ടര്‍ സെവാഗ് തികച്ചും പ്രധാനപ്പെട്ട സൂപ്പര്‍ ഓവറില്‍ ബാറ്റു ചെയ്യാന്‍ എത്തിയിരുന്നില്ല. അവസാന മൂന്ന് ഓവറുകളില്‍ ദല്‍ഹി ബാറ്റ്സ്മാന് ഫീല്‍ഡ് ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ഇത് അദ്ദേഹത്തിന്റെ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാനുള്ള അവകാശം നിഷേധിച്ചെന്നും മഹേല ജയവര്‍ധനെ വ്യക്തമാക്കി.
തനിക്ക് അതിന് അവസരം ലഭിച്ചിരുന്നെങ്കില്‍ സെവാഗിനെ അയയ്ക്കുന്നതിന് താന്‍ ശക്തമായ പിന്തുണ നല്കിയേനെ. എന്നാല്‍ തനിക്ക് ആ അവസരം ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെയര്‍ ഡെവിള്‍സ് മുന്നോട്ടുള്ള ഗതിക്ക് അനുകൂലമായ മനോഭാവം വികസിപ്പിക്കേണ്ടതുണ്ടെന്നും ജയവര്‍ധനെ ചൂണ്ടിക്കാട്ടി.
തങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ ചില നല്ല ഫലങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. സാധാരണയായി തെറ്റായ തീരുമാനങ്ങളിലേക്കാണ് തങ്ങള്‍ ചെന്നു ചേരുന്നത്. അത്തരം കാര്യങ്ങള്‍ തങ്ങളുടെ മനസ്സില്‍ നിന്നും ഒഴിവാക്കി വളരെ അനുകൂലമായ സാഹചര്യം സൃഷ്ടിക്കണം. അനുകൂലമായ മനോഭാവവുമായി മുന്നോട്ടു പോകണമെന്ന കാര്യം ഏറെ പ്രധാനപ്പെട്ടതാണ്. കാരണം നല്ല തങ്ങളുടെത് നല്ല ടീമാണ്. അതിന് കഴിവുണ്ട്, മികവുണ്ട്. നായകന് കൂടിയായ അദ്ദേഹം പറഞ്ഞു. മുന്‍ ശ്രീലങ്കന്‍ നായകന് തന്റെ ടീമംഗങ്ങളെ മത്സരവിജയത്തിലേക്ക് തിരിച്ചെത്താന്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും അത് ടീമിന്റെ അവസാന വിജയം വരെ നിലനിര്‍ത്താന്‍ പ്രയത്നിക്കുകയും ചെയ്യുന്നുണ്ട്.
16 ഓവര്‍ വരെ മത്സരം തങ്ങളുടെ കൈപ്പിടിയിലായിരുന്നു. പക്ഷേ വാലറ്റത്തുള്ള ഏതാനും വിക്കറ്റുകള്‍ വീഴ്ത്തി എതിര്‍ടീമിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞില്ല. ആ സമയം ചില നല്ല തീരുമാനങ്ങളെടുക്കാന്‍ സാധിച്ചില്ല. അതാണ് കളി കൈവിടാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല ടീം പത്തിരുപത് റണ്‍സിന്റെ പുറകിലായിരുന്നു. തങ്ങള്‍ നല്ല കളി കാഴ്ചവച്ചെങ്കിലും ഫലമുണ്ടായില്ല. ജയവര്‍ധനെ വിശദീകരിച്ചു.
സൂപ്പര്‍ ഓവറിലെ ആദ്യ നാല് പന്തുകള്‍ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് ബുദ്ധിപൂര്‍വമാണ് എറിഞ്ഞത്. എന്നാല്‍ അവസാന രണ്ട് പന്തുകളില്‍ രണ്ട് സിക്സറുകള്‍ വഴങ്ങിയത് കളിയുടെ ഗതി മാറ്റി. കഴിഞ്ഞ നാലോ അഞ്ചോ മത്സരങ്ങളില്‍ അവസാന നിമിഷം ഇത്തരം തെറ്റുകള്‍ ടീം ആവര്‍ത്തിക്കുകയാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതില്‍ ടീം വേണ്ടത്ര വിജയിക്കുന്നില്ലെന്നും ജയവര്‍ധനെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: