ഇത്തിത്താനം: ദക്ഷിണകേരളത്തിലെ അപൂര്‍വ്വ അനുഷ്ഠാനകലയായ മയില്പ്പീലിത്തൂക്കം(അര്‍ജ്ജുനനൃത്തം) ഇത്തിത്താനംഇളങ്കാവ് ദേവീക്ഷേത്രത്തിലെ പ്രധാനവഴിപാട്. മുഖത്ത് പച്ചതേച്ച്, കിരീടം, പീലിയുടുപ്പ്, കാല്‍ചിലങ്ക, മുതലായവ ധരിച്ച തൂക്കക്കാരെ വഴിപാടുകാരന്റെ ഗൃഹത്തില്‍ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ തൂക്കച്ചാടിലേറ്റി ക്ഷേത്രസന്നിധിയിലേയ്ക്ക് ആനയിക്കും. നരബലിയുടെ പ്രതീകമായി തൂക്കക്കാരന്റെ പുറത്ത് ചൂണ്ടകുത്തുന്നു. കുറിച്ചി പി.എസ്.നടേശന്, കുന്നങ്കരി മുകുന്ദന് എന്നിവരാണ് ഇപ്പോഴത്തെ തൂക്കകലാകാരന്മാര്. ചൂണ്ടകുത്തുന്നത് മുല്ലശ്ശേരി രാമകൃഷ്ണന്നായരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: