മൊഹാലി: ആറാം ഐപിഎല്‍ സീസണിലെ ആദ്യ ഹാട്രിക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനില്‍ നരേയ്ന് സ്വന്തമാക്കി. പഞ്ചാബ് കിംഗ്സ് ഇലവനെതിരായ മത്സരത്തിലാണ് സുനില്‍ നരേയ്ന് ഹാട്രിക് നേടിയത്. ഇതോടെ വിക്കറ്റ് വേട്ടയിലും നരേന് മുന്നിലെത്തി.
ഇന്നിംഗ്സിന്റെ പതിനഞ്ചാം ഓവറിലാണ് നരേയ്ന് ഹാട്രിക്ക് സ്വന്തമാക്കിയത്. ഓവറിലെ നാലാം പന്തില്‍ ഡേവിഡ് ഹസിയെ പുറത്താക്കിയാണ് നരേന് വിക്കറ്റ് വേട്ട തുടങ്ങിയത്. വിക്കറ്റ് കീപ്പര്‍ ബിസ്ലയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹസി മടങ്ങിയത്. അഞ്ചാം പന്തില്‍ അഷര്‍ മഹമ്മൂദിനെ സ്വന്തം ബൗളിംഗില്‍ പിടിച്ച് പുറത്താക്കിയ നരേന് അവസാന പന്തില്‍ ഗുര്‍കീരത്ത് സിംഗിനെ ബൗള്‍ഡാക്കി. മത്സരത്തില്‍ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി നരേന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: