പാലാ: പാര്‍ട്ടി നേതാക്കളെ രാഷ്ട്രീയ ലക്ഷ്യത്തോടെ കള്ളക്കേസില്‍ കുടുക്കിയാല്‍ നേരിടുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് മുന്നറിയിപ്പ് നല്കി. ഭരണക്കാരുടെ രാഷ്ട്രീയത്തിനു വഴങ്ങുന്ന പോലീസ് നടപടിയെ എന്തുവിലകൊടുത്തും ബിജെപി ചെറുക്കും. ബിജെപി സംസ്ഥാന നേതാവ് അഡ്വ.നാരായണന് നമ്പൂതിരി, ജില്ലാ വൈസ് പ്രസിഡന്റ് ടി.ആര്.നരേന്ദ്രന് എന്നിവര്‍ക്കെതിരെ രാഷ്ട്രീയ താത്പര്യം മുന്‍നിറുത്തി വധശ്രമത്തിനു കേസെടുത്തതില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാമപുരം കൂടപ്പുലത്ത് ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ മാരകമായി മുറിവേറ്റ പാര്‍ട്ടി പ്രവര്‍ത്തകരെ ലോക്കപ്പില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് രാമപുരം സ്റ്റേഷനിലെത്തിയ നേതാക്കള്‍ക്കെതിരെയാണ് മറ്റൊരു സംഘട്ടനത്തിന്റെ പേരില്‍ പാലാ പോലീസ് കള്ളക്കേസ് കെട്ടിച്ചമച്ചത്. പാലാ പോലീസ് നേതാക്കള്‍ക്കെതിരെ കേസെടുക്കുമ്പോള്‍ പ്രതികളെന്നാരോപിക്കപ്പെട്ട നേതാക്കള്‍ രാമപുരം പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചയിലായിരുന്നുവെന്നും രാധാകൃഷ്ണന് ചൂണ്ടിക്കാട്ടി. ഉന്നതതല ഗൂഢാലോചനയാണ് ഇതിനു പിന്നില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കെട്ടിച്ചമച്ച കേസ് പിന്‍വലിക്കണമെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രഭാത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.നാരായണന് നമ്പൂതിരി, ടി.ആര്.നരേന്ദ്രന്, ലിജിന്‍ലാല്‍, സെബാസ്റ്റ്യന്‍ ജോസഫ്, ടി.ഡി.ബിജു, ജി.രഞ്ജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: