ലണ്ടന്‍: ഇന്ത്യന്‍ വംശജയെയും രണ്ടുകുട്ടികളെയും ലണ്ടനിലെ വസതിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
സ്കൂളില്‍ ലാബ് ടെക്നിഷ്യനായി ജോലിചെയ്യുന്ന ഹീന സോലങ്കി (34) കുട്ടികളായ പ്രിഷ് (4) ജാസ്മിന് (9) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.40 ഓടെയായിരിക്കും സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഭര്‍ത്താവ് കല്‍പേഷ് വീട്ടിലെത്തിയപ്പോഴാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി.
അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറായന് കഴിയില്ലെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: