കൊച്ചി: ഐഫോണ്‍ മേഖലയിലെ വമ്പന്മാരായ ആപ്പിള്‍, കാലം പഴക്കിയ അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്ക്കാന് ഇന്ത്യന്‍ വിപണി തേടുന്നു. ഐഫോണ്‍ രംഗത്തെ ദൈനംദിനമുള്ള സാങ്കേതിക വളര്‍ച്ചയില്‍ ഐഫോണ്‍ 5 ഉം അതിനുശേഷമുള്ള സാങ്കേതിക വിദ്യയും വ്യാപകമാവുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതും അമേരിക്കയും പുതിയ പുതിയ സാങ്കേതിക വിദ്യകളിലേക്ക് തിരിഞ്ഞു. അപ്പോള്‍ പഴയവ വിറ്റ് തീര്‍ക്കാന്‍ പരസ്യവും സൗജന്യങ്ങളും പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയിലേക്ക് വരികയാണ് ആപ്പിള്‍. മൂന്നുവര്‍ഷം പഴക്കമുള്ള ആപ്പിള്‍ ഐഫോണുകള്‍ പുതിയ നിറത്തിലും രൂപത്തിലും കുറഞ്ഞവിലയ്ക്ക് വില്‍ക്കാനാണ് പദ്ധതി. 7000 രൂപവരെ ഫോണില്‍ വിലക്കുറവ് പ്രഖ്യാപിച്ചാല്‍ അത് ഇന്ത്യന്‍ വിപണി കീഴടക്കാന്‍ സഹായകമാകുമെന്നാണ് ആപ്പിള്‍ മേധാവികളുടെ ബുദ്ധി.
എന്നാല്‍ പഴയവ പുറന്തള്ളാനുള്ള വിപണിയായി ഇന്ത്യയെ കാണുന്ന ആപ്പിള്‍ തന്ത്രം എതിരാളികളായ മറ്റുല്പ്പന്നങ്ങളുടെ നൂതനവും മികച്ചതുമായ ഉല്‍പ്പന്നങ്ങളുടെ വരവില്‍ പൊളിഞ്ഞുപോകുമെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: