കൊല്ലം: ഓട്ടോകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ വ്യാപകമായ ക്രമക്കോടു നടക്കുന്നതായി പരാതിയുള്ള സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ തുടര്‍ പരിശോധന നടത്തണമെന്ന് കൊല്ലം റസിഡന്റ്സ് അപ്പക്സ് കൗണ്‍സില്‍ അധികാരികളോട് ആവശ്യപ്പെട്ടു.
കോര്പ്പറേഷന് പരിധിയിലോടുന്ന ഓട്ടോകളില്‍ മിക്കതും അമിതകൂലി ഈടാക്കുകയാണ്.
ചില ഓട്ടോകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നില്ല. മറ്റുചിലതിലാകട്ടെ കയറുന്ന ആളെ ഡ്രൈവര്‍മാര്‍ വിലയിരുത്തി ഓട്ടോമീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നു. പല ഓട്ടോകളിലും പുതിയ നിരക്കുകള്‍ ഫീഡു ചെയ്യുകയോ ഫെയര്‍ ബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.
എടുത്ത തീരുമാനം അട്ടിമറിക്കാന്‍ അവസരം കൊടുക്കാതെ നടപ്പില്‍ വരുത്തുവാന്‍ ജില്ലാ ഭരണകൂടവും മോട്ടോര്‍വാഹന വകുപ്പും അളവ് തൂക്കവകുപ്പും ട്രാഫിക് പോലീസും ചേര്‍ന്ന് തുടര്‍ച്ചയായ പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അപ്പക്സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍. സദാനന്ദനും ജനറല്‍ സെക്രട്ടറി പി. ബാലചന്ദ്രനും അധികാരികളോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: