കുന്നത്തൂര്‍: താലൂക്ക്സഭ എടുത്ത തീരുമാനങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അത് മറച്ചുവച്ച് നടത്തുന്ന ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും ജനവിരുദ്ധ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും സ്റ്റാന്റുകള്‍ മാറ്റാന്‍ തുനിഞ്ഞാല്‍ അതിനെ ശക്തമായി നേരിടുമെന്നും ബിഎംഎസ് നേതാക്കള്‍ അറിയിച്ചു. കിടങ്ങയം സോമന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പ്രൈവറ്റ് മോട്ടോര്‍ എഞ്ചിനീയറിംഗ് മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി കെ. ശിവരാജന് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം മണികണ്ഠന്, ഓമനക്കുട്ടന്‍പിള്ള, മുരളീധരന്‍പിള്ള, ശ്രീകുമാര്‍, വിക്രമന്, ഓമനദാസ്, അനില്‍, അമ്പിളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: