പുനലൂര്‍: വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ യുവാവിന്റെ ശരീരത്തില്‍ ജോലിക്കിടെ സൂര്യതാപത്തില്‍ പൊള്ളലേറ്റു. കുളത്തൂപ്പുഴ മാര്‍ത്താണ്ഡംകര വള്ളിക്കായലില് മോബാസ് ഫിലിപ്പിനാ(21)ണ് ഇന്നലെ ഉച്ചയോടെ പൊള്ളലേറ്റത്. വര്‍ക്ഷോപ്പിന് പുറത്തിരുന്ന് ജോലിചെയ്യുകയായിരുന്നു ഇയാള്‍. കഴുത്തിനു പുറകില്‍ കുമിളകള്‍പോലെ കാണപ്പെട്ട മോബാസിനെ വര്‍ക്ഷോപ്പ് ഉടമ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സാഹിഷായാണ് പൊള്ളല്‍ സൂര്യതാപമാണെന്ന് സ്ഥിതീകരിച്ചത്. സമയത്ത് എത്തിച്ചതുമൂലം ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതായി ഡോക്ടര്‍ പറഞ്ഞു. സൂര്യതാപമേറ്റാല്‍ സാധാരണ ഗതിയില്‍ വൃക്കകളെയാണ് ബാധിക്കാറുള്ളത്. വൈകിട്ടോടെ മോബാസിനെ ചികിത്സ നല്കി വിട്ടയച്ചു. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉച്ചസമയങ്ങളില്‍ പുറത്ത് ജോലിചെയ്യുന്നത് കര്‍ശനമായി നിരോധിക്കുമെന്നും ജില്ലാഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: