ആലപ്പുഴ: ജീവിതശൈലീ രോഗനിയന്ത്രണത്തിനായി ഏപ്രില്‍ ഏഴു മുതല്‍ ഒരു വര്‍ഷം നീളുന്ന ഏഴിന കര്‍മപരിപാടിക്ക് സര്‍ക്കാര്‍ രൂപം നല്‍കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ലോകാരോഗ്യദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മരണസംഖ്യയില്‍ പ്രതിവര്‍ഷം 40 ശതമാനത്തിലധികം പേര് ജീവതശൈലീരോഗം മൂലമാണ് മരണമടയുന്നത്. 30നും 60നും മധ്യേ വയസ് പ്രായമുള്ളവരാണ് ഇവര്‍. വീടുകളിലും മറ്റും ചെന്ന് സ്ക്രീനിങ് നടത്തി, സൗജന്യ ചികിത്സയും മരുന്നും നല്കുന്ന അമൃതം ആരോഗ്യം പദ്ധതി പ്രകാരം ഇതിനകം 24 ലക്ഷം പേര്‍ക്ക് സ്ക്രീനിങ് നടത്തിയതായി മന്ത്രി പറഞ്ഞു. ജീവിത ശൈലീ രോഗങ്ങള്‍ തടയാനാണ് സര്‍ക്കാര്‍ ഡിസംബറില്‍ ഈ പദ്ധതി തുടങ്ങിയത്.
ഒരു വര്‍ഷം കൊണ്ട് 30 വയസിനു മുകളിലുള്ള ഒരു കോടി ആളുകളെ സ്ക്രീനിങ് നടത്തി ചികിത്സ നല്‍കും. ഇത്തരം രോഗങ്ങളുമായി ബന്ധപ്പെട്ട് സമഗ്ര ബോധവല്‍ക്കരണം നടത്തും. അമൃതം ആരോഗ്യം പദ്ധതി നഗര പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കും. ഓഫീസുകള്‍, ഫാക്ടറികള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്ക്രീനിങ് നടത്തും. ലൈഫ് സ്റ്റെയില്‍ ഡിസീസ് എജ്യക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് പ്രോഗം (ലീപ്) പരിപാടി അടുത്ത അധ്യയന വര്‍ഷം സ്കൂളുകളില്‍ നടപ്പാക്കും. പട്ടികജാതി-വര്‍ഗ മേഖലകള്‍ ഉള്‍പ്പെടെയുള്ള വിദൂരസ്ഥലങ്ങില് വാഹനങ്ങളില്‍ ചെന്ന് ആരോഗ്യ സേവനം നല്കുന്ന കീയര്‍ ഓണ്‍ വീല്‍സ് പദ്ധതിയും നടപ്പാക്കും. ആയുര്‍വേദാശുപത്രികളില്‍ യോഗ സെഷന് തുടങ്ങും. ഇവയാണ് ഏഴിന പരിപാടികള്‍.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കുമ്പോള്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പദ്ധതി നല്കുന്ന സ്ഥാപനങ്ങള്‍ക്ക് പുരസ്കാരം നല്‍കും. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കാരുണ്യ ഫാര്‍മസി ഉദ്ഘാടനം ഈമാസം 15ന് നടത്തുമെന്നും മന്ത്രി പറഞ്ഞു. ലോകാരോഗ്യദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: