ജോഹന്നസ്ബര്‍ഗ്: ന്യുമോണിയ ബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്ന ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല ആശുപത്രി വിട്ടു. അവശനിലയിലായ അദ്ദേഹത്തെ 10 ദിവസം മുമ്പാണു ജോഹന്നസ് ബര്‍ഗ് സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സൈനിക ആംബുലന്‍സിലാണ് അദ്ദേഹത്തെ വീട്ടിലെത്തിച്ചത്. മണ്ടേലയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും ചികിത്സ വീട്ടില്‍ തുടരുമെന്നും ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: