വാഷിങ്ടണ്‍: കൊറിയന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മിസൈല്‍ പരീക്ഷണം യുഎസ് മാറ്റിവച്ചു. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബെര്‍ഗ് വ്യോമ ക്യാമ്പില്‍ നിന്നുള്ള മൈന്യൂട്ട്മാന് -3 എന്ന ഭൂഖണ്ഡാന്തര മിസൈലിന്റെ വിക്ഷേപണമാണു പെന്റഗണ്‍ മാറ്റിവച്ചത്. അടുത്ത ചൊവ്വാഴ്ച പരീക്ഷണം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
കൊറിയയിലെ പ്രശ്നങ്ങള്‍ വഷളാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു. ഫെബ്രുവരിയില്‍ ആണവ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധമാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെയാണ് ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് യുഎസ് സംയുക്ത സൈനിക പരിശീലനവും സംഘടിപ്പിച്ചത്.
കിഴക്കന്‍ തീരത്തേക്ക് മിസെയില്‍ ദിശമാറ്റി വച്ചതും ഉത്തരകൊറിയയെ പ്രകോപിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: