രാഷ്ട്രധര്മപരിഷത്തിന്റെ പ്രഥമ സംരംഭം എന്ന് പറയാവുന്ന സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍ 1979 ല്‍ ഒരു ശിശുമന്ദിരമായി ആരംഭിച്ചു. അന്നത്തെ കൊച്ചി മഹാനഗര്‍ സംഘചാലകനും ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനുമായിരുന്ന അന്തരിച്ച ഡോക്ടര്‍ സി.ആര്.ആര് വര്‍മ്മ (വര്‍മാജി)യാണ് വിദ്യാലയത്തിന്റെ സ്ഥാപക സെക്രട്ടറി. ശിശുമന്ദിരമായിട്ടാണാരംഭം. കുറെ വര്‍ഷങ്ങളോളം ശിശുമന്ദിരമായിത്തന്നെ തുടര്‍ന്നു. അധികം താമസിയാതെ എല്‍പി, യുപി, എച്ച്എസ് വിഭാഗങ്ങളും തുടര്‍ന്ന് 2004 ല്‍ ‘സീനിയര്‍ സെക്കന്ററി’ അഫിലിയേഷനും കരഗതമായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദ്യാലയം വളര്‍ച്ചയുടേയും വികാസത്തിന്റെയും നാഴികക്കല്ലുകള്‍ പലതും പിന്നിട്ട്, കൊച്ചി മഹാനഗരത്തിലെ മുന്‍പന്തിയില്‍ നില്ക്കുന്ന ചുരുക്കം ചില വിദ്യാലയങ്ങളില്‍ ഒന്നായി വളര്‍ന്നു. 1500 ലേറെ വിദ്യാര്‍ത്ഥികളും നൂറോളം സ്റ്റാഫംഗങ്ങളും ഉള്ള സരസ്വതി വിദ്യാനികേതന്‍ പാഠ്യ-പാഠ്യേതര മേഖലകളില്‍ മികവ് തെളിയിച്ച് കഴിഞ്ഞിരിക്കുന്നു. എന്‍സിഇആര്‍ടി പാഠ്യപദ്ധതിക്ക് പുറമെ പഞ്ചാംഗ ശിക്ഷണമെന്ന പേരിലറിയപ്പെടുന്ന സംസ്കൃതം, യോഗ, സംഗീതം, കായികം, നൈതികം എന്നീ വിഷയങ്ങളില്‍ പ്രത്യേകം ഊന്നല്‍ നല്കുന്നതുകൊണ്ട് സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. ദേശീയത, സംസ്ക്കാരം, ധാര്‍മിക മൂല്യങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്കുന്ന ഘടകമാണ് നൈതികം. മുഖ്യധാരാ വിദ്യാഭ്യാസത്തിന് അവസരം നഷ്പ്പെട്ടവരും പല കാരണങ്ങളെക്കൊണ്ടും പഠനം നിറുത്തേണ്ടി വന്നവര്‍ക്കുമായി തുടര്‍ വിദ്യാഭ്യാസ ത്തിനുള്ള അവസരം ലഭ്യമാക്കുന്ന എന്‍ഐഒഎസ്(ചമശ്ിമഹ കിെശേ്ലേ ീള ഛുലി ടരവീീഹശിഴ)ന്റെ അംഗീകൃത കേന്ദ്രം കൂടിയാണ് സരസ്വതി വിദ്യാനികേതന്‍. വര്‍ഷംതോറും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് 12 ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കായി രജിസ്റ്റര്‍ ചെയ്ത് പഠനം പൂര്‍ത്തിയാക്കുന്നത്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഹോസ്റ്റല്‍ എട്ടുവര്‍ഷങ്ങളായി സ്കൂള്‍ കാമ്പസില്‍ തന്നെ പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിലെ മറ്റ് ജില്ലകളില്‍നിന്നും പുറം സംസ്ഥാനങ്ങളില്‍നിന്നും അനവധി കുട്ടികള്‍ ഇവിടത്തെ താമസസൗകര്യം ഉപയോഗപ്പെടുത്തുന്നു. പുതുതലമുറ പൊതുവെ ഉപേക്ഷിക്കുകയോ മറക്കുകയൊ ചെയ്യുന്ന, പൗരബോധം, ദേശീയത, ഗുരുസങ്കല്‍പ്പം, ജീവിതത്തിലെ ഇതര ധാര്‍മിക മൂല്യങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍കൊടുത്തുകൊണ്ടുള്ള ജീവിതചര്യയാണ് ഹോസ്റ്റലില്‍ നിലവിലുള്ളത്. അതുകൊണ്ടുതന്നെ, ഇവിടുത്തെ ഹോസ്റ്റല്‍ പ്രവേശനം എളുപ്പവുമല്ല. ആസാം, മണിപ്പൂര്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുപോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ ചേര്‍ന്ന് പഠിക്കുന്നു. വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും വിവിധ ആചാരങ്ങള്‍ പുലര്‍ത്തുന്നവരും ഒക്കെയായി നൂറുകണക്കിന് കുട്ടികള്‍ ഒത്തുകഴിയുന്ന സരസ്വതി വിദ്യാനികേതന്‍ ഹോസ്റ്റല്‍ ശ്രദ്ധേയമായ ഒരു സംരംഭമാണ്.
മറ്റൊരു ആകര്‍ഷക കേന്ദ്രം, അമ്പാടിയാണ്. ഉണ്ണിക്കണ്ണന്റെ സ്മരണ ഉയര്‍ത്തുന്ന ആ പേര് തന്നെ അന്വര്‍ത്ഥമാക്കുംവിധം, നൂറോളം കുട്ടികള്‍ ആടിപ്പാടി ഉല്ലാസപൂര്‍വം കഴിയുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന അമ്പാടി, നഗരവാസികളില്‍ ജോലിക്കാരായ ദമ്പതികള്‍ക്ക് വലിയൊരനുഗ്രഹമാണ്.
ഐഐടി എന്‍ട്രന്‍സ് പരീക്ഷക്ക് വേണ്ടി അഖിലേന്ത്യാ തലത്തില്‍ നല്‍കിവരുന്ന ഉന്നത നിലവാരത്തിലുള്ള എകകഠഖഋഋ-യുടെ സമഗ്ര കോഴ്സ് നടക്കുന്ന ഏക കേന്ദ്രം സരസ്വതി വിദ്യാനികേതനാണ്. 2012-13 ല്‍ എസ്വിഎന് വിമന്‍സ് കോളേജ്- ബികോം പഠനവും ആരംഭിച്ചു. സ്വകാര്യ മേഖലയിലെ വലിയൊരു ആര്‍ട്സ് കോളേജാണ് പരിഷത്തിന്റെ ലക്ഷ്യം.
സിവില്‍ സര്‍വീസ് കോച്ചിംഗ് ക്ലാസുകളും വിദ്യാലത്തില്‍ നടന്നുവരുന്നു. രാഷ്ട്രധര്‍മ പരിഷത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയ കമ്മറ്റിയും വിദ്യാലയ സെക്രട്ടറിയും പ്രിന്‍സിപ്പാളും ചേര്‍ന്ന സമിതിയാണ് മാനേജ്മെന്റ്. പ്രിന്‍സിപ്പാള്‍-ശ്രീ.ജി.ദേവന്, സെക്രട്ടറി കെ.എസ്.ശ്രീകുമാര്‍. ഫോണ്‍: 0484 2537590, 2536268.
പ്രതികരിക്കാൻ ഇവിടെ എഴുതുക: