മോസ്കോ: കൊറിയന്‍ ഉപദ്വീപിലെ യുദ്ധസാധ്യതയുടെ പശ്ചാത്തലത്തില്‍ പോങ്ങ്യാങ്ങ് എംബസി ഒഴിപ്പിക്കുന്നകാര്യം പരിഗണിക്കണമെന്ന് റഷ്യയോട് ഉത്തര കൊറിയ നിര്‍ദേശിച്ചു. റഷ്യന്‍ എംബസി വക്താവ് ഡെന്നിസ് സാംസണോവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്നകാര്യം ആലോചിക്കണമെന്ന് ആവശ്യം ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രാലയം മുന്നോട്ടുവച്ചിരുന്നു, സാംസണോവ് പറഞ്ഞു. ഇക്കാര്യം ഗൗരവമായെടുത്തു. മേല്‍നടപടികള്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉദ്യോഗസ്ഥരെല്ലാം എംബസിയിലുണ്ടെന്നും ഉത്തരകൊറിയയിലെ സ്ഥിതിഗതികള്‍ സമാധാനപൂര്ണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഉത്തര കൊറിയന്‍ മിസെയില്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ദക്ഷിണകൊറിയ രണ്ടു യുദ്ധകപ്പലുകള്‍ രംഗത്തിറക്കി. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയുടെ കിഴക്കന്‍ തീരത്തേക്ക് ഉത്തരകൊറിയ മിസെയില്‍ സംവിധാനം അടുപ്പിച്ചിരുന്നു.
അമേരിക്കയടക്കമുള്ള ശത്രുക്കള്‍ക്ക് നേരെ ലഘുവും ഹ്രസ്വവുമായ ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ തങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഉത്തര കൊറിയന്‍ സൈന്യം ഭീഷണിയും മുഴക്കി.
ഈ സാഹചര്യത്തിലാണ് മിസെയില്‍ വേധക കപ്പലുകള്‍ ദക്ഷിണ കൊറിയ വിന്യസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: