Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റയലിന്‌ തകര്‍പ്പന്‍ വിജയം

Janmabhumi Online by Janmabhumi Online
Apr 5, 2013, 12:06 am IST
in Football
FacebookTwitterWhatsAppTelegramLinkedinEmail

മാഡ്രിഡ്‌: ലോകത്തെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരിലൊരാളായ ദിദിയര്‍ ദ്രോഗ്ബയും മിഡ്ഫീല്‍ഡ്‌ ജനറല്‍ വെസ്ലി സ്നൈഡറും അണിനിരന്നിട്ടും തുര്‍ക്കി ക്ലബ്‌ ഗലത്സരെക്ക്‌ ദയനീയ തോല്‍വി. ചാമ്പ്യന്‍സ്‌ ലീഗിന്റെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ലോകത്തെ ഏറ്റവും സമ്പന്നരായ റയല്‍ മാഡ്രിഡാണ്‌ തുര്‍ക്കി ടീമിനെ കെട്ടുകെട്ടിച്ചത്‌. റയലിന്റെ സ്റ്റേഡിയമായ സാന്റിയാഗോ ബെര്‍ണാബൂവില്‍ നടന്ന പോരാട്ടത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരിം ബെന്‍സേമ, ഗൊണ്‍സാലോ ഹിഗ്വയിന്‍ എന്നിവരാണ്‌ റയലിന്റെ ഗോളുകള്‍ നേടിയത്‌. ഈ തകര്‍പ്പന്‍ വിജയത്തോടെ റയലിന്റെ സെമി പ്രവേശം ഏറെക്കുറെ ഉറപ്പാവുകയും ചെയ്തു. ഗലത്സരെയുടെ ഹോം മത്സരത്തില്‍ റയലിനെ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ കീഴടക്കിയാലേ അവരുടെ സെമി സ്വപ്നം പൂവണിയൂ. റയലിനെപോലൊരു താരസമ്പന്നമായ ടീമിനെതിരെ ഇത്തരത്തിലൊരു കൂറ്റന്‍ വിജയം നേടുക എന്നത്‌ ഏത്‌ ടീമിനെ സംബന്ധിച്ചും ഏറെ ബുദ്ധിമുട്ടാണ്‌. മറ്റൊരു മത്സരത്തില്‍ സ്പാനിഷ്‌ ക്ലബായ മലാഗ ജര്‍മ്മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചു.

മത്സരം തുടങ്ങി 9-ാ‍ം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയാണ്‌ റയല്‍ ഗോള്‍വേട്ടക്ക്‌ തുടക്കമിട്ടത്‌. മെസ്യൂട്ട്‌ ഓസിലിന്റെ പാസ്‌ സ്വീകരിച്ച്‌ റൊണാള്‍ഡോ നിറയൊഴിച്ചത്‌ ഗലത്സരെ വലയില്‍ പതിക്കുകയായിരുന്നു. 12-ാ‍ം മിനിറ്റില്‍ ഗലത്സരെക്ക്‌ സമനില പിടിക്കാനുള്ള അവസരം ലഭിച്ചെങ്കിലും ദ്രോഗ്ബയുടെ കിക്ക്‌ ലക്ഷ്യം തെറ്റി. 19-ാ‍ം മിനിറ്റില്‍ റയലിന്റെ പ്ലേ മേക്കര്‍ മെസ്യൂട്ട്‌ ഓസിലിന്റെ നല്ലൊരു ഷോട്ട്‌ നേരെ ഗലത്സെര ഗോളിയുടെ കയ്യിലേക്കായിരുന്നു. 20 മിനിറ്റിനുശേഷം റയല്‍ വീണ്ടും ലീഡ്‌ ഉയര്‍ത്തി. ഇത്തവണ കരിം ബെന്‍സേമയാണ്‌ ഗോള്‍ നേടിയത്‌. പ്ലേ മേക്കര്‍ മൈക്കല്‍ എസ്സിയാന്‍ നല്‍കിയ അളന്നുമുറിച്ച ക്രോസാണ്‌ ബെന്‍സേമ വലയിലേക്ക്‌ തിരിച്ചുവിട്ടത്‌. ആദ്യപകുതിയില്‍ പിന്നീട്‌ ഗോളുകളൊന്നും പിറന്നില്ല.

രണ്ടാം പകുതിയിലും റയലിന്റെ ആധിപത്യമായിരുന്നു മൈതാനത്ത്‌. സ്റ്റേഡിയത്തില്‍ എത്തിയ മുക്കാല്‍ ലക്ഷത്തോളം കാണികളെ സാക്ഷിനിര്‍ത്തി ക്രിസ്റ്റ്യാനോയും ഓസിലും ഡി മരിയയും അലോണ്‍സോയും ചേര്‍ന്ന്‌ തുടര്‍ച്ചയായി എതിര്‍ ഗോള്‍മുഖം വിറപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 73-ാ‍ം മിനിറ്റില്‍ റയല്‍ വീണ്ടും ലീഡ്‌ ഉയര്‍ത്തി. സാബി അലോണ്‍സോ തളികയിലെന്നവണ്ണം വച്ചുനീട്ടിയ തകര്‍പ്പന്‍ ക്രോസ്‌ ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ ഹിഗ്വയിന്‍ വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിലുടനീളം നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച റയലിന്റെ വിജയമാര്‍ജിന്‍ ഉയരാതിരുന്നത്‌ ഗലത്സരെ ഗോളിയുടെ മികച്ച പ്രകടനമായിരുന്നു. ക്രിസ്റ്റ്യാനോയുടെയും ബെന്‍സേമയുടെയും ഹിഗ്വയിന്റെയും മികച്ച നിരവധി അവസരങ്ങളാണ്‌ ഗലത്സരെ ഗോളിയുടെ ഫോമിന്‌ മുന്നില്‍ വിഫലമായത്‌.

അതേസമയം മറുവശത്ത്‌ കരുത്തരായ ബോറൂഷ്യ ഡോര്‍ട്ട്മുണ്ടിന്‌ കാര്യങ്ങള്‍ ഒന്നും നേരായ വിധത്തില്‍ നടന്നില്ല. തുടക്കക്കാരായി ചാമ്പ്യന്‍സ്‌ ലീഗ്‌ കളിക്കാനെത്തിയ മലാഗ അവരെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കിക്കളഞ്ഞു. ഒന്നാം പകുതിയില്‍ മാരിയോ ഗോട്സേയ്‌ക്ക്‌ ലഭിച്ച രണ്ട്‌ അര്‍ദ്ധാവസരങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ജര്‍മ്മന്‍ ചാമ്പ്യന്‍മാര്‍ക്ക്‌ സ്പാനിഷ്‌ ക്ലബ്ബിന്റെ പ്രതിരോധത്തില്‍ എത്തി നോക്കാന്‍ പോലുമായില്ല. അവരുടെ ഗോളി വില്ലി കബലാറോയായിരുന്നു മത്സരത്തിലെ ഹീറോ.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്നതാകണം,മെഡിക്കല്‍ രേഖകള്‍ യഥാസമയം രോഗികള്‍ക്ക് ലഭ്യമാക്കണം: ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

Kerala

നിമിഷപ്രിയയുടെ വധശിക്ഷ 16ന്, നോട്ടീസ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

Kerala

അമിത് ഷാ 12ന് തിരുവനന്തപുരത്ത്, ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും,തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം

Kerala

പണിമുടക്കിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് അപ്രഖ്യാപിത ബന്ദ് നടത്താന്‍ ശ്രമം : എം ടി രമേശ്

India

എവിടെയും രക്ഷയില്ല : ബംഗാളിൽ മുതിർന്ന സിപിഎം നേതാവിനെ റോഡിലിട്ട് മർദ്ദിച്ച് തൃണമൂല്‍ വനിതാ നേതാക്കളും, നാട്ടുകാരും

പുതിയ വാര്‍ത്തകള്‍

മഹാഗണപതി,നാഗദേവതാ വിഗ്രഹങ്ങൾ അഴുക്കുചാലിൽ എറിഞ്ഞു ; മുഹമ്മദ് സെയ്ദ്, നിയാമത്തും അറസ്റ്റിൽ ; വീടുകൾ പൊളിച്ചുമാറ്റാനും നിർദേശം

കാണാതായ കർഷകന്റെ മൃതദേഹം ഭീമൻ പെരുമ്പാമ്പിന്റെ വയറ്റിൽ

കേരള സർവകലാശാലയിലെ എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തിന് പൂർണ പിന്തുണയുമായി സിപിഎം; സമരം ശക്തമായി തുടരുമെന്ന് എം.വി ഗോവിന്ദൻ

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതുനീക്കം; രാജ്ഭവന്‍ ഇടപെട്ടേക്കും

പോലീസ് ഒത്താശയിൽ കേരള സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ; വാതിലുകൾ ചവിട്ടി തുറന്ന് ഗുണ്ടാവിളയാട്ടം

ഹിന്ദുക്കളെ മതം മാറ്റി കിട്ടിയ പണം കൊണ്ട് കോടികളുടെ ആഢംബര വസതി ; ചങ്ങൂർ ബാബയുടെ വസതിയ്‌ക്ക് നേരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ

സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം; പോലീസ് നോക്കുകുത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

പ്രസവം എന്ന പ്രക്രിയയെ വിൽപന ചരക്കാക്കി മാറ്റി അന്ന് ശ്വേതക്ക് വിമർശനം ;ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies