യാങ്കൂണ്‍: മ്യാന്മറിലെ മുസ്ലീം മതപാഠശാലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 13 പേര് മരിച്ചു. മധ്യ യാങ്കൂണില്‍ ചൊവ്വാഴ്ച്ച രാവിലെ രണ്ടര മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറി ശ്രമവും സംശയിക്കപ്പെടുന്നുണ്ട്.
മരിച്ചവരെല്ലാം പുരുഷന്മാരാണ്. തീപിടിത്തം യാങ്ഗണിലെ ബുദ്ധമതക്കാരുടെ മുസ്ലീങ്ങളുടേയും ബന്ധത്തില്‍ ചെറിയ തോതില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം മധ്യ മ്യാന്‍മറിലുണ്ടായ സംഘര്‍ഷത്തില്‍ 43 പേര് മരിക്കുകയും 86 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഏകദേശം 9000 പേര്‍ക്കാണ് സംഘര്‍ഷത്തില്‍ വീടുകള്‍ നഷ്ടമായത്.
കഴിഞ്ഞ വര്‍ഷം ബുദ്ധമതക്കാരും മുസ്ലീങ്ങളും തമ്മില്‍ മ്യാന്മറിലെ രഖ്ന സംസ്ഥാനത്ത് നടന്ന സംഘര്‍ഷത്തില്‍ 167 മരണമടയുകയും 125000 പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: