ഓമല്ലൂര്‍: യുക്തിയും ഭക്തിയും വ്യത്യസ്തമായ രണ്ട് ചിന്തകളാണെന്നും ഭക്തിയെ യുക്തികൊണ്ട് അളക്കാന്‍ കഴിയില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി മഹാക്ഷേത്രത്തില്‍ നടന്നുവരുന്ന അയ്യപ്പ സത്രത്തിനോടനുബന്ധിച്ച് ഗുരുസ്വാമിമാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീകോവിലിനുള്ളില്‍ ദര്‍ശിക്കുന്ന വിഗ്രഹത്തില്‍ യുക്തിവാദികള്‍ ഭൗതികതയെ കാണുമ്പോള്‍ ഭക്തന്മാര് അവിടെ ഭഗവാനെയാണ് കാണുന്നത്. മനുഷ്യത്വത്തിന്റേയും മാനവികതയുടേയും ഉദാത്ത മൂല്യങ്ങളെയാണ് ഗുരുസ്വാമിമാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ത്യാഗത്തിന്റേയും സഹനത്തിന്റേയും സന്ദേശമാണ് അവര്‍ നമുക്ക് നല്‍കുന്നത്.
അധാര്‍മ്മികതയുടെ മേല്‍ ധാര്‍മ്മിക വിജയം നേടിയതിന്റെ പ്രതീകമാണ് പേട്ടതുള്ളല്‍. അധാര്‍മ്മികതയെ തകര്‍ക്കുവാന്‍ ശക്തനായിരുന്നിട്ടും അയ്യപ്പന് അധാര്‍മ്മിക രാക്ഷസീയ ശക്തികളെ കീഴടക്കുവാന്‍ ഗുരുസ്വാമിമാരെ സംഘടിപ്പിച്ചു. അധാര്മ്മികതയ്ക്കെതിരേയുള്ള പോരാട്ടത്തിന് ജനശക്തി സ്വരൂപിക്കുകയായിരുന്നു ഭഗവാന് ചെയ്തത്. യുദ്ധ സന്നദ്ധരായി എത്തിച്ചേര്‍ന്ന ജനശക്തി സങ്കല്‍പ്പമാണ് എരുമേലിയില്‍ പേട്ടതുള്ളുന്നത്.
ഇത്തരത്തില്‍ സമൂഹത്തിന് വേദാന്തതത്വ രഹസ്യമാണ് അയ്യപ്പന് പകര്‍ന്നു നല്‍കിയതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
അഖിലഭാരത അയ്യപ്പ സേവാസംഘം സെക്രട്ടറി എന്‍.വേലായുധന് നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഗുരുസ്വാമിമാരെ പൊന്നാടയണിയിച്ച് ആദരിച്ചു.
പൂജപ്പുര കൃഷ്ണന്‍നായര്‍, ശ്രീധര സ്വാമികള്‍, പ്രഭാകരാനന്ദസ്വാമി, രാജീവ്, എ.ജി.ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: