മണത്തണ(കണ്ണൂര്‍): ബിജെപി മുന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന്റെ മാതാവ് കുളങ്ങരേത്ത് കല്യാണിയമ്മക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. തൊണ്ണൂറ്റിയേഴാം വയസ്സില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി അന്തരിച്ച കല്യാണിയമ്മക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ സംഘപരിവാര്‍ അധികാരികള്‍ അടക്കം സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ഒട്ടേറെപ്പേരാണ് മണത്തണയിലെ വസതിയിലെത്തിയത്. ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകനായിരുന്ന മുകുന്ദനൊപ്പവും അല്ലാതെയും വീട്ടിലെത്തിയിരുന്ന സംഘത്തിന്റെയും വിവിധ പരിവാര്‍ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകര്‍ക്ക് ഒരമ്മയെപ്പോലെ നിരവധി പതിറ്റാണ്ടുകള്‍ കല്യാണിയമ്മ ആതിഥ്യമരുളി.
ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്, ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്, കാര്യകര്‍ത്താക്കളായ വത്സന് തില്ലങ്കേരി, പി.പി.സുരേഷ് ബാബു, വി.ശശിധരന്, ടി.വി.ഭാസ്കരന്, ജി.പത്മകുമാര്‍, എം.കെ.ശ്രീകുമാരന്‍ മാസ്റ്റര്‍, ബിജെപി നേതാക്കളായ വി.മുരളീധരന്, സി.കെ.പത്മനാഭന്, പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രന്, കെ.ആര്.ഉമാകാന്തന്‍, പി.രാഘവന്, വി.വി.രാജന്, എം.ടി.രമേഷ്, എ.പി.പത്മിനി ടീച്ചര്‍, മടിക്കൈ കമ്മാരന്, പി.പി.കരുണാകരന് മാസ്റ്റര്‍, കെ.രഞ്ചിത്ത്, പി.രഘുനാഥ്, എം.കെ.ശശീന്ദ്രന് മാസ്റ്റര്‍, കെ.കെ.വിനോദ് കുമാര്‍, എ.ഒ.രാമചന്ദ്രന്, കെ.ജയപ്രകാശ്, ഒ.കെ.വാസുമാസ്റ്റര്‍, പി.സത്യപ്രകാശ്, ബിജു ഏളക്കുഴി, അഡ്വ.എസ്.സുരേഷ്, അഡ്വ.വി.രത്നാകരന്, കെ.സുകുമാരന്‍ മാസ്റ്റര്‍, പി.കെ.വേലായുധന്, കെ.സജീവന്, കോണ്‍ഗ്രസ് നേതാവ് അഡ്വ.സണ്ണി ജോസഫ് എംഎല്‍എ, സിപിഎം നേതാവ് ഇ.പി.ജയരാജന് എംഎല്‍എ, ആര്.രാധാകൃഷ്ണന്, കെ.കെ.മോഹന്‍ദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരന്, അഡ്വ.എ.ജെ.ജോസഫ്, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എംരാജന്, കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ട് സണ്ണി മേച്ചേരി, എന്‍എസ്എസ് തലശ്ശേരി താലൂക്ക് യൂണിയന് പ്രസിഡണ്ട് എം.പി.ഉദയഭാനു, എസ്എന്‍ഡിപി നേതാവ് പി.സി.രാമകൃഷ്ണന്, ടി.കൃഷ്ണന്, കെ.കെ.രാമചന്ദ്രന്, അരിപ്പയില്‍ മുഹമ്മദ്, പി.എസ്.മാത്യു, ജോസഫ് കോക്കാട് തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. ആര്‍എസ്എസിനു വേണ്ടി പ്രാന്തസംഘചാലക് പി.ഇ.ബി.മേനോന്, വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന് എന്നിവര്‍ മൃതദേഹത്തില്‍ പട്ടുപുതപ്പിച്ചു. ബിജെപി ദേശീയ സമിതിക്കുവേണ്ടി പി.കെ.കൃഷ്ണദാസ്, സംസ്ഥാന സമിതിക്കുവേണ്ടി പി.രാഘവന്, ജില്ലാ കമ്മറ്റിക്കുവേണ്ടി കെ.രഞ്ചിത്ത്, ജന്മഭൂമിക്കുവേണ്ടി എ.ദാമോദരന്‍ എന്നിവരും മറ്റു നിരവധി സംഘടനകള്‍ക്ക് വേണ്ടിയും മൃതദേഹത്തില്‍ പുഷ്പചക്രമര്‍പ്പിച്ചു. തുടര്‍ന്ന് തറവാട്ടു ശ്മശാനത്തില്‍ മൃതദേഹം സംസ്കരിച്ചു.
കല്യാണിയമ്മയുടെ ഭര്‍ത്താവ്: മണത്തണയിലെ പരേതനായ എം.കെ.കൃഷ്ണന് നായര്‍. മറ്റുമക്കള്‍: പി.പി.ഗണേശന്, ചന്ദ്രന്, പരേതനായ കുഞ്ഞിരാമന്. മരുമക്കള്‍: രുക്മിണിയമ്മ, രമ, ശോഭ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: