ആലുവ: ആലുവമാര്ക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചിലര്‍ക്കും സ്പിരിറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. എക്സൈസിന്റെ ഇന്റലിജന്‍സ് വിഭാഗം ഇവര്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കി 2011 ആഗസ്റ്റില്‍ പറവൂര്‍ കവലയില്‍ 7260 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് ആലുവ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ചിലരും സ്പിരിറ്റ് കടത്തുമാഫിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിവരം ലഭിച്ചത്. ആലുവ മാര്‍ക്കറ്റിലേക്ക് പച്ചക്കറി കൊണ്ടുവരുന്നതിന്റെ കൂട്ടത്തിലാണ് സ്പിരിറ്റും ഒളിപ്പിക്കുന്നത്.
2011ല്‍ പറവൂര്‍ കവലയിലേക്ക് എത്തിച്ച സ്പിരിറ്റ് കോയമ്പത്തൂരില്‍ നിന്നും ആലുവമാര്ക്കറ്റിലേക്കുള്ള ഉള്ളിയെന്നപേരിലാണ് കൊണ്ടുവന്നത്. സ്പിരിറ്റ് കന്നാസുകള്ക്കായി രഹസ്യ അറതീര്ത്തലോറിയില് ഉള്ളിയും നിറയ്ക്കുകയായിരുന്നു. ഇത് ദിവസം മാര്‍ക്കറ്റില്‍ പരസ്യമായി ഇടുകയും ചെയ്തു. ഇത് സാധ്യമാകണമെങ്കില്‍ ലോറിമുഴുവന് സമയം നിരീക്ഷിക്കുന്നതിനും ആളുണ്ടാകണം. സ്പിരിറ്റ് മാഫിയതലവന്കൂടിയ കുപ്രസിദ്ധ ഗുണ്ടാതലവന്‍ മരട് അനീഷിനെ ചോദ്യം ചെയ്തതില്‍നിന്നുമാണ് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. ആലുവായിലേക്ക് സ്പിരിറ്റ് കൊണ്ടുവന്ന സംഭവത്തിലെ പ്രധാനി സാംലോനന് എന്ന തോട്ടകരസ്വദേശിയാണ്. ഇയാള്‍ ഒളിവില്‍കഴിയുകയാണ്. മരട് അനീഷാണ് രണ്ട് ദിവസത്തിനുശേഷം ഉള്ളിവണ്ടിയില് നിന്നും സ്പിരിറ്റ് ഇറക്കുന്നതിനുവേണ്ടി സഹായം ചെയ്തുകൊടുത്തത്. സാംലോനന് തിഴ്നാട്ടിലും ബംഗളരുവിലുമായി ഒളിവില്‍ കഴിയുകയാണ്. ഇയാള്‍ കീഴടങ്ങുവാന്‍ ബന്ധുക്കള്‍ വഴിസന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: