കൊട്ടിയം: കണ്ണനല്ലൂര്‍-കൊട്ടിയം റോഡിന് ഇരുവശവും കിടക്കുന്ന വാഹനങ്ങള്‍ ഗതാഗതത്തിനു തടസമുണ്ടാക്കുന്നതായി പരാതി. കൊട്ടിയം പഴയ പൊലീസ് സ്റ്റേഷനു സമീപം ഇരുവശത്തുമായി കിടക്കുന്ന മണല്‍ ലോറികളടക്കമുള്ള തൊണ്ടി വാഹനങ്ങളാണു ഗതാഗത തടസ്സസത്തിനും അപകടം ഉണ്ടാക്കുന്നതിനും കാരണമായിരിക്കുന്നത്.
പല കേസുകളുമായി ബന്ധപ്പെട്ടു പൊലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങളാണ് ഇവിടെ റോഡരികില്‍ ഇട്ടിരിക്കുന്നത്. പിടിച്ചിട്ടിരിക്കുന്നവയില് കൂടുതലും മണല്‍ കടത്തുമായി ബന്ധപ്പെട്ടു പിടികൂടിയ ലോറികളാണ്.
റോഡരികില്‍ കിടക്കുന്ന വാഹനങ്ങളില്‍ കാടുപിടിച്ചു വാഹനങ്ങളില്‍ ചിലതു കാണാന്‍ പറ്റാത്ത അവസ്ഥയിലാണ്. മിക്ക വാഹനങ്ങളുടേയും കണ്ണാടിച്ചില്ലുകള്‍ സാമൂഹികവിരുദ്ധര്‍ തകര്‍ത്ത നിലയിലാണ്. വളരെ തിരക്കേറിയ റോഡിനിരുവശവും ഈ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിനാല്‍ ദൂരെ നിന്നും അമിത വേഗത്തില്‍ വരുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് എതിര് ദിശയില്‍ വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍ പെടാറില്ല. ഇരുചക്ര വാഹനങ്ങള്‍ ഈ ഭാഗത്തു നിരന്തരം അപകടത്തില്‍പ്പെടുന്നുണ്ട്. ഒരു മാസത്തിനിടയില്‍ ഇവിടെ ബൈക്കുകള്‍ കൂട്ടിയിടിച്ചു രണ്ടു ജീവന് പൊലിഞ്ഞു. രാത്രി കാലങ്ങളിലാണ് ഇവിടെ അപകടങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതകാല്നടയാത്രക്കാര്ക്കു റോഡ് മുറിച്ചുകടക്കാനും ഏറെ പ്രയാസമാണ്. പൊലീസ് സ്റ്റേഷന് ഇവിടെ നിന്നും കെ ഐ പി പരിസരത്തേക്കു മാറ്റിസ്ഥാപിച്ചിട്ടു രണ്ടു വര്‍ഷമായിട്ടും തൊണ്ടിസാധനങ്ങള്‍ മാറ്റാന്‍ നടപടിയായിട്ടില്ല.
അപകടങ്ങള്‍ നിരന്തര ംഉണ്ടാകുന്ന സാഹചര്യത്തില്‍ റോഡിന് ഇരുവശവും പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ അടിയന്തരമായി മറ്റിടത്തേക്കു മാറ്റണമെന്ന യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം ശക്തമായി. ഇരവിപുരം പൊലീസ് സ്റ്റേഷന് റോഡില്‍ ഇതുപോലെ നൂറുകണക്കിനു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തതു ഗതാഗത തടസത്തിനു കാരണമായതിനെ തുടര്‍ന്ന് അവ പിന്നീട് സ്വകാര്യവ്യക്തിയുടെ പറമ്പിലേക്കു മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: