തൃശൂര്‍ : ബജ്രംഗ്ദള് സംസ്ഥാന പഠനശിബിരം തിച്ചൂര്‍ സരസ്വതി വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 29,30,31 തീയതികളില്‍ നടക്കും. പഠനശിബിരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. നാളെ വൈകീട്ട് 4മണിക്ക് രജിസ്ട്രേഷന് നടപടികള്‍ ആരംഭിക്കും. 30ന് രാവിലെ 9.30ന് ഉദ്ഘാടന സഭ ആരംഭിക്കും. ദേശമംഗലം ഓംകാരാശ്രമത്തിലെ സ്വാമി നിഗമാനന്ദതീര്‍ത്ഥപാദര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വിഎച്ച്പി സംസ്ഥാന പ്രസിഡണ്ട് റിട്ട. ജസ്റ്റിസ് എം.രാമചന്ദ്രന് ഉദ്ഘാടനം നിര്‍വ്വഹിക്കും. ബജ്രംഗദള് സംസ്ഥാന സംയോജകന്‍ പി.ജി.കണ്ണന് മുഖ്യപ്രഭാഷണം നടത്തും.
തുടര്‍ന്ന് സമ്മേളന വേദിയിലേക്ക് എത്തുന്ന വിഎച്ച്പി അന്തര്‍ദേശീയ വര്‍ക്കിങ്ങ് പ്രസിഡണ്ട് പ്രവീണ്ഭായ്തൊഗാഡിയക്ക് പൗരസ്വീകരണം നല്‍കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ കേരളത്തിലെ ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികളും പരിഹാരമാര്‍ഗ്ഗവും എന്നവിഷയത്തില്‍ അദ്ദേഹം സംസാരിക്കും. 12 മണിക്ക് ബജ്രംഗ്ദള് ക്രമവികാസം എന്ന വിഷയത്തില്‍ അഖിലേന്ത്യ സംയോജകന്‍ രാജേഷ് പാണ്ഡേയും ഹിന്ദു ഹെല്‍പ്പ് ലൈനെക്കുറിച്ച് പ്രവീണ്‍ ഭായ് തൊഗാഡിയയും സംസാരിക്കും. തുടര്‍ന്ന് പ്രവീണ്‍ തൊഗാഡിയ വടക്കാഞ്ചേരി മേഖലയിലെ ഹിന്ദു കച്ചവടക്കാരുമായി ആശയവിനിമയം നടത്തും.
2.30ന് അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. 4.30ന് നടക്കുന്ന ബജ്രംഗ്ദളിന്റെ ആനുകാലിക പ്രസക്തി എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.രാധാകൃഷ്ണന് സംസാരിക്കും. വൈകീട്ട് 7.30ന് രാജേഷ് പാണ്ഡെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. 31ന് രാവിലെ നടക്കുന്ന സെമിനാറില്‍ വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന് പ്രഭാഷണം നടത്തും. 12ന് നടക്കുന്ന സമാപന സഭയില്‍ വിഎച്ച്പി ദേശീയ സംഘടന സെക്രട്ടറി സുദാശു പട്നായക് സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: