വാഷിംഗ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആദ്യ വനിതാ മേധാവിയായി ജൂലിയ പിയേഴ്സണെ നിയമിച്ചു. പ്രസിഡന്റ് ബരാക് ഒബാമയാണു പിയേഴ്സണെ നിയമിച്ചത്. ഫ്ളോറിഡ് സ്വദേശിനിയായ ജൂലിയ 1983ലാണ് രഹസ്യാന്വേഷണ ഏജന്‍സിയിലെ തന്റെ സര്‍വീസ് ആരംഭിക്കുന്നത്. നാല് വര്‍ഷം പ്രസിഡന്റിന്റെ സുരക്ഷാ വിഭാഗത്തിലായിരുന്നു പ്രവര്‍ത്തനം. 2005ല്‍ പ്രൊട്ടക്ടീവ് ഓപ്പറേഷന് ഓഫീസിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടറായി നിയമിതയായി. നിലവില്‍ രഹസ്യാന്വേഷണ വിഭാഗം സ്റ്റാഫിലെ ചീഫ് ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു ജൂലിയ.
ഫെബ്രുവരിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ മാര്‍ക്ക് സള്ളിവന്റെ ഒഴിവിലാണു നിയമനം. കൊളംബിയന്‍ അപവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിട്ട ശേഷമായിരുന്നു സള്ളിവന് സ്ഥാനമൊഴിഞ്ഞത്. രഹസ്യാന്വേഷണ വിഭാഗത്തില്‍ പുരുഷാധിപത്യമാണ് നിലനില്ക്കുന്നതെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് ജൂലിയ പിയേഴ്സണ്‍ മേധാവിയായി എത്തുന്നത്. പ്രസിഡന്റായുള്ള രണ്ടാം വരവില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ വനിതകളെയോ ന്യൂനപക്ഷ വിഭാഗക്കാരേയോ നിയമിക്കാന്‍ ഒബാമ തയ്യാറായില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനും ഒരു മറുപടിയാണ് ജൂലിയയുടെ നിയമനം.
2012ല്‍ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് രഹസ്യാനേഷ്വണ വിഭാഗത്തിലെ ഏതാനും ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ആരോപണങ്ങളിലും അപവാദങ്ങളിലും തകര്‍ന്നുപ്പോയ അമേരിക്കന്‍ രഹസ്യാനേഷ്വണ ഏജന്‍സിയുടെ മോശം പ്രതിച്ഛായ വീണ്ടെടുക്കുകയാണ് നിയുക്ത മേധാവിയുടെ ആദ്യ വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: