ന്യൂഡല്‍ഹി: ദേശീയപാതാ വികസനത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ വിമര്‍ശനവും മുന്നറിയിപ്പും. സംസ്ഥാനത്തെ ദേശീയപാത വികസനത്തിനുള്ള പ്രവര്‍ത്തികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്നും അലംഭാവം തുടര്‍ന്നാല്‍ പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്നും ഉപരിതലഗതാഗത സെക്രട്ടറി അറിയിച്ചു.
കേരളം അലംഭാവം തുടര്‍ന്നാല്‍ പദ്ധതി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും കേന്ദ്രം അറിയിച്ചു. ആകെ 676 കിലോമീറ്ററാണ് കേരളത്തിലെ ദേശീയപാത വികസന പദ്ധതിയിലുള്ളത്. എന്നാല്‍ 3 വര്‍ഷമായി കേരളത്തിലെ പദ്ധതി ഇളഞ്ഞു നീങ്ങുകയാണെന്ന് കേന്ദ്രം കുറ്റപ്പെടുത്തുന്നു.
അഞ്ച് പദ്ധതികള്‍ക്ക് സംസ്ഥാനം നടപടി എടുക്കുന്നില്ല. അലൈന്മെന്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലും വീഴ്ച്ച പറ്റി. ഈ മാസം 31നകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: