കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടാനുപയോഗിച്ച അഞ്ച് വടിവാളുകളും അവ ചൊക്ലി സിഎംസി ഹോസ്പിറ്റലിനടുത്തെ കിണറ്റില്‍ തള്ളിയ 31ാം പ്രതി ലംബു പ്രദീപനെയും രണ്ട് സാക്ഷികള്‍ ഇന്നലെ തിരിച്ചറിഞ്ഞു.
പ്രത്യേക കോടതി ജഡ്ജി നാരായണ പിഷാരടി മുമ്പാകെ നടന്ന വിസ്താരത്തിനിടെയാണ് 33ാം സാക്ഷി ടി. രാജേഷ്, 34ാം സാക്ഷി എസ്. ശശിധരന് പിള്ള എന്നിവര്‍ തിരിച്ചറിഞ്ഞത്.
35ാം സാക്ഷി പി. സലീഷിനെ വിസ്തരിക്കുന്നതില്‍ നിന്നും കോടതി ഒഴിവാക്കി. ഇയാളെ സാക്ഷി പട്ടികയില്‍ നിന്നും ഒഴിവാക്കി. സാക്ഷി ഓര്‍ക്കാട്ടേരിയിലെ ടാക്സി െ്രെഡവര്‍ രാധാകൃഷ്ണനെ ഇന്ന് വിസ്തരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: