കൊച്ചി: തളിപ്പറമ്പ് കള്ളനോട്ട് കേസിലെ പ്രതി കാസര്‍കോട് സ്വദേശി യൂസഫിനെ എന്‍ഐഎ കൊച്ചിയിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്നും ഇന്നലെ രാത്രി വിമാനമാര്‍ഗമാണ് യൂസഫിനെ കൊച്ചിയിലെത്തിച്ചത്. കേസിലെ എട്ടാം പ്രതിയാണ് യൂസഫ്. ഇയാളെ ഇന്ന് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനായി യൂസഫിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍ഐയുടെ തീരുമാനം.
പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കള്ളനോട്ട്റാക്കറ്റിലെ കണ്ണിയാണ് യൂസഫെന്നാണ് വിവരം.
2011 സെപ്തംബര്‍ 11നായിരുന്നു എട്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ വിലമതിക്കുന്ന ആയിരം രൂപയുടെ കള്ളനോട്ടുകള്‍ പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഡിസംബര്‍ 3ന് തളിപ്പറമ്പ് പോലീസില്‍ നിന്നും എന്‍ഐഎ കേസ് ഏറ്റെടുത്തു. കേസിലെ മുഖ്യപ്രതി അബൂബക്കര്‍ ഹാജിയെ നേരത്തെ എന്‍ഐഎ പിടിക്കൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: