ലണ്ടന്‍: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനായിരുന്ന ബോറിസ് ബെറോസോവ ്സ്കി തൂങ്ങിമരിച്ചതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതശരീരം വിശദ പരിശോധനയ്ക്ക് വിധേയമാക്കി. മരണത്തെക്കുറിച്ച് അന്വേഷണം തുടരുമെന്ന് ബ്രിട്ടീഷ് പോലീസ്.
സോവിയറ്റ് യൂണിയന്റെ പതനശേഷം ബോ റിസ് യെത്സിന്റെയും പുടിന്റെയും രാഷ്ട്രീയ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ജനാധിപത്യവാദിയും വ്യവസായിയുമായ ബോറോസോവ്സ്കിയെ ശനിയാഴ്ച്ചയാണ് ബ്രിട്ടനിലെ സ്വവസതിയിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരൂഹതയുയര്‍ന്ന സാഹചര്യത്തില്‍ ആണവ, രാസ, റേഡിയൊ ആക്റ്റീവ്, ബയോളജിക്കല്‍ വിദഗ്ധര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ മരണത്തില്‍ മറ്റൊരാളുടെ പങ്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. റഷ്യന്‍ രാഷ്ട്രീയത്തിലെ കിങ് മേക്കര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ബോറോസോവ്സ്കി പുടിനുമായി ഇടഞ്ഞതിനെ തുടര്‍ന്ന് 2000 മുതല്‍ ബ്രിട്ടനിലായിരുന്നു. 2011ല്‍ വിവാഹമോചനക്കേസില്‍ 100 ദശലക്ഷം യൂറോ നഷ്ടപരിഹാരം നല്കിയ അദ്ദേഹം മുന്‍ വ്യവസായ പങ്കാളിയും ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് ചെല്‍സിയുടെ ഉടമയുമായ റോമന്‍ അബ്രമോവിച്ചുമായുള്ള നിയമ യുദ്ധത്തിലും പരാജയപ്പെട്ടു.
ഇവമൂലമുണ്ടായ ക നത്ത സാമ്പത്തിക നഷ്ട ത്തി ന്റെ സമ്മര്‍ദമാവും ബെ റോസോവ്സ്കിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നു കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: