ഇസ്ലാമാബാദ്: കൊല്ലപ്പെട്ട പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന് ബിലാവല്‍ ഭൂട്ടോ പാകിസ്ഥാന് വിട്ടു. പിതാവ് ആസിഫ് അലി സര്‍ദാരിയുമായും സഹോദരി ഫരിയാല്‍ താല്പൂറുമായുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ബിലാവല്‍ ദുബായിലേക്ക് പോയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാന് കൊല ചെയ്യാന്‍ ശ്രമിച്ച മലാല യൂസഫ് സായിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാഞ്ഞതിനാല്‍ പാര്‍ട്ടിനേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു ബിലാവലെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സിന്ധ് പ്രവിശ്യയില്‍ അനുകൂലികളായ ചിലര്‍ക്ക് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതാണ് ബിലാവലിനെ പാകിസ്ഥാന് വിടാന്‍ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: