കൊല്ലം: പുതിയകാവ് ഭഗവതിക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഏഴാം ദിവസമായ ഇന്ന് രാത്രി ഒമ്പതിന് പള്ളിവേട്ട എഴുന്നള്ളത്ത് പുറപ്പെടും. രാവിലെ പത്തിന് അഭീഷ്ടഫലസിദ്ധിയജ്ഞം, ഉച്ചപൂജ, ആയില്യം പൂജ, നൂറുംപാലും, വൈകിട്ട് അഞ്ചിന് ഓട്ടന്തുള്ളല്, ആറിന് കഥാപ്രസംഗം എന്നിവ ഉണ്ടാകും. രാത്രി 7.15ന് ഭഗവതിസേവ. അത്താഴപൂജക്കും ശ്രീഭൂതബലിക്കും ശേഷം മുണ്ടയ്ക്കല്‍ അമൃതകുളത്ത് നിന്നും പള്ളിവേട്ട എഴുന്നള്ളത്ത്. കുന്നടി ജംഗ്ഷന്, തുമ്പറ ക്ഷേത്രം, ചന്തമുക്ക്, എച്ച് ആന്റ് സി ജംഗ്ഷന്, എ.ആര്.ക്യാമ്പ്, ക്യുഎസി റോഡ്, റെയില്‍വേ സ്റ്റേഷന് വവി ക്ഷേത്രത്തില്‍ എത്തിച്ചേരും. രാത്രി ശ്രീഭൂതബലിയില്‍ ചമയവിളക്കെടുക്കാന്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി സെക്രട്ടറി വി.മുരളീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: