ടോക്കിയോ: ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്‍ ദുരന്ത ഭീതിയുയര്‍ത്തിയത് എലിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഫുകുഷിമ ആണവനിലയത്തിലെ വൈദ്യുതി ബന്ധം തകരാറിലായി. ഇതിന് കാരണം എലിയാണെന്ന് ഫുകുഷിമ ആണവനിലയത്തിന്റെ വക്താവ് മസായൂകി ഒനോ അറിയിച്ചു. ഫുകുഷിമ ആണവനിലയത്തിലെ ദായി-ഈചി പ്ലാന്റിലെ സ്വിച്ച് ബോര്‍ഡിനു സമീപത്താണ് എലി ചത്തു കിടന്നിരുന്നത്.
വൈദ്യുതി മുടങ്ങിയതിന്റെ ഫലമായി ആണവനിലയത്തില്‍ പ്രവര്‍ത്തിക്കുന്ന ജലസംഭരണിയുടെ പ്രവര്‍ത്തനം തടസപ്പെടുകയും തുടര്‍ന്ന് ആണവനിലയത്തിലെ റിയാക്ടറുകളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുകയും ചെയ്തിരുന്നു. ഫുകുഷിമ ആണവനിലയത്തിലെ പ്രതിസന്ധി പരിഭ്രാന്തി സ്യഷ്ടിച്ചിരുന്നു. സുനാമിയെ തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിന്റെ സുരക്ഷ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിലും ആശങ്കയുയര്‍ന്നിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: