കിഴക്കമ്പലം: ഇരുപത് കിലോമീറ്റര്‍ ദൂരം വരുന്ന ചിത്രപ്പുഴ- പോഞ്ഞാശ്ശേരി റോഡില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്നത് 18 ഹമ്പുകള്‍. ഒരു പ്രത്യേക മതത്തിന്റെ ആരാധനാലയം വരുന്നിടത്താണ് ഹമ്പുകള്‍ അധികവും.
ചിലരുടെ വ്യക്തി താല്പര്യത്തിന്റെ അടിസ്ഥാനത്തിലും ഹമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹമ്പുകള്‍ സ്ഥാപിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ഈ നടപടി. ഹമ്പിന് മുമ്പായി സിഗ്നല്‍ ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് ചട്ടം. പതിനഞ്ച് വര്‍ഷം മുമ്പാണ് കെഎസ്ഡിപി ചിത്രപ്പുഴ പോഞ്ഞാശ്ശേരി റോഡ് ലോകോത്തര നിലവാരത്തില്‍ നിര്‍മ്മിച്ചത്. എന്നാല്‍ റോഡ് നിര്‍മ്മാണസമയത്ത് ഒരിടത്തുപോലും അധികൃതര്‍ ഹമ്പ് സ്ഥാപിച്ചിരുന്നില്ല. പിന്നീടാണ് ഹമ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. നിരവധി ബസുകളും, മറ്റ് വാഹനങ്ങളു യാത്രചെയ്യുന്ന റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ഹമ്പുകള്‍ യാത്രക്കാര്‍ക്ക് വളരെയേറെ ദുരിതമാണ് നല്‍കുന്നത്.
അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന ഹമ്പുകള്‍ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിച്ചത്. എന്നാല്‍ ഒരു ഹമ്പുപോലും പൊളിച്ച് നീക്കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതിനിടെ ഈ റോഡ് റീ-ടാറിംഗിനായി 8 കോടി 25 ലക്ഷം രൂപ ഇപ്പോള്‍ അനുവദിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: