ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഭീകരര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 46 പേര് മരിച്ചു. ഭീകരര്‍ക്ക് ശക്തമായ സ്വാധീനമുള്ള ഖൈബര്‍ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. തിരാ താഴ്വരയില് സര്‍ക്കാര്‍ അനുകൂല ഭീകര സംഘമായ അന്‍സാര്‍ ഉല് ഇസ്ലാമിന്റെ ആസ്ഥാനം തെഹ്രിക് ഇ താലിബാന് കൈയേറിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.
തുടര്‍ന്നുണ്ടായ ചാവേര്‍ സ്ഫോടനങ്ങളിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. അന്‍സാര്‍ ഉല് ഇസ്ലാം മൂന്ന് ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തിയതായാണ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം. ഉസ്ബെക് കമാന്‍ഡറായ അബു ഇസ്ലാമും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
തിങ്കളാഴ്ചയാണ് തെഹ്രിക് ഇ താലിബാന് അന്‍സാര്‍ ഉല് ഇസ്ലാമിന്റെ ആസ്ഥാനം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: