ബാഗ്ദാദ്: ഇറാഖിന്റെ വിവിധ ഭാഗങ്ങളിലായി സ്ഫോടന പരമ്പര തുടരുന്നു.
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. ചൊവ്വാഴ്ച്ച രാവിലെയായിരുന്നു സംഭവം.
ഷിയാ വിഭാഗങ്ങള്‍ കൂടുതലുള്ള സ്ഥാലങ്ങിളിലാണ് സ്ഫോടന പരമ്പര നടന്നത്. അക്രമണങ്ങളില്‍ കൂടുതലും കാര്‍ ബോബ് സ്ഫോടനങ്ങളായിരുന്നെന്നും ചെറു ഹോട്ടലുകളെയും, നിത്യ തൊഴിലാളികളെയും, ബസ് സ്റ്റോപ്പുകളെയുമാണ് അക്രമികള്‍ ലക്ഷ്യം വച്ചതെന്നും അധികൃതര്‍ പറഞ്ഞു.
ചൊവ്വാഴ്ച്ച നടന്ന സ്ഫോടനത്തില്‍ 80ഓളം പേര്‍ക്കാണ് പരിക്കേറ്റത്. 2003 മാര്‍ച്ച് 20ല്‍ യു എസിന്റെ കടന്നു കയറ്റത്തോടെയാണ് ഇറാഖില്‍ അക്രമണങ്ങള്‍ തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: