ലഖ്നൗ: 2012 ഒക്ടോബറിലെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശ് ഹൈക്കോടതിയിലെ ലഖ്നൗ ബഞ്ചില്‍ 2,63,697 കേസുകളാണ് കെട്ടികിടക്കുന്നതെന്ന് യു.പി മന്ത്രി അസം ഖാന് അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ബിജെപി നിയമസഭാംഗം സുരേഷ് കുമാര്‍ ഖന്നയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിന് പരിഹാരം കാണേണ്ടത് കേന്ദ്ര സര്‍ക്കാരണെന്നും അസം ഖാന് പറഞ്ഞു. 1985ല്‍ മുലായം സിങ് യാദവും 1995ല്‍ മായാവതിയും ഒരു ബെഞ്ചിന്റെ കൂടി അധിക ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നുവെങ്കിലും ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ഖാന് പറഞ്ഞു.
ജനങ്ങള്‍ക്ക് നീതി വൈകി ലഭിക്കുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നിയമസഭാംഗങ്ങളുടെ ആഗ്രഹ പ്രകാരം പുതിയ ഒരു ബെഞ്ചിനായി അടിയന്തിരമായി കത്ത് അയക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 160 ജഡ്ജിമാര്‍ക്കുള്ള അംഗീകാരം അലഹബാദ് കോടതിയില്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഏകദേശം 80 ജഡ്ജിമാര്‍ മാത്രമെ ഇപ്പോഴുള്ളവെന്നും ഈ കാര്യം കൂടി കത്തില്‍ പരാമര്‍ശിക്കണമെന്നും നിയമാസഭാംഗം പ്രമോദ് തിവാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: