പള്ളുരുത്തി: പള്ളുരുത്തിമണ്ഡലം സര്‍വ്വീസ് സഹകരണബാങ്കിന്റെ നവീകരണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംഘം പ്രസിഡന്റിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള വിജിലന്‍സ് കേസ് ഫലപ്രദമായി സിപിഎമ്മിനെതിരെ തിരിച്ചുവിടാന്‍ കഴിയാതെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഇരുട്ടില്‍ തപ്പുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന ബാങ്കിനെതിരെഉയര്ന്നുവന്നിട്ടുള്ള ഗുരുതരമായ സാമ്പത്തിക ഇടപാട് പൊതു ജനമദ്ധ്യത്തില്‍ തുറന്നുകാട്ടാന്‍ ബ്ലോക്ക് പ്രസിഡന്റായ ബെയ്സിന് മെയിലന്തരക്കു കഴിയുന്നില്ലായെന്ന് കോണ്ഗ്രസ്സുകാര് ഒന്നടങ്കം പറയുമ്പോഴും സംസ്ഥാന നേതൃത്വത്തിലെ ചിലരെ സ്വാധീനിച്ച് ഇദ്ദേഹം നിലനില്‍ക്കുകയാണെന്നും പറയുന്നു. ബാങ്കിനെതിരെ സമരം നടത്താന്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി അടിയന്തിരിമായി വിളിച്ചുകൂട്ടാന്‍ പ്രസിഡന്റിനോട് പ്രവര്‍ത്തകര്‍ കൂട്ടമായി ആവശ്യപ്പെട്ടതായാണ് അറിയുന്നത്. എന്നാല്‍ സിപിഎമ്മിലെ ചിലരുമായി ഇദ്ദേഹത്തിനുള്ള അവിശുദ്ധ കുട്ടുകെട്ടാണ് ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റിന്റെ വിലക്കിനെമറികടന്ന് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇന്ന് പിഎംഎസ്സി ബാങ്കിന്റെ കുമ്പളങ്ങി വഴിയിലെ ഹെഡ് ഓഫീസിലേക്ക് മാര്ച്ചുനടത്തുന്നുണ്ട്. മാര്‍ച്ചു തടയാന്‍ ബ്ലോക്ക് പ്രസിഡന്റ് വിവിധയിടങ്ങളില്‍ ഇടപെടലുകള്‍ നടത്തിയിട്ടും ഫലം കണ്ടില്ലായെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ ബാങ്കിനെതിരെ പത്രങ്ങളില്‍ വന്നവാര്‍ത്തകള്‍ യൂത്ത് കോണ്ഗ്രസ്സുകാര് കെപിസിസി പ്രസിഡന്റിനും മുഖ്യമന്ത്രിക്കും ഇ-മെയില്‍ ചെയ്തുകൊടുത്തതും ചര്‍ച്ചയായിട്ടുണ്ട്. ടെണ്ടറില്‍ ഉള്‍പ്പെടുത്താതെ 75 ലക്ഷം രൂപ അധികമായി നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നാണ് പരാതിക്കാരന് വിജിലന്‍സ് കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്. വരുംദിനങ്ങളില്‍ സമരം ശക്തിപ്പെടുത്തി സജീവമാകാനാണ് യൂത്ത് കോണ്‍ഗ്രസ്സുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: