ന്യൂദല്‍ഹി: ന്യൂനപക്ഷ വനിതകളുടെ നേതൃത്വവികസന പദ്ധതി പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ നടപ്പാക്കാനായി 64 എന്‍ജിഒകള്‍ക്ക് ഫണ്ട് അനുവദിച്ചതായി കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ വെളിപ്പെടുത്തി.
കേന്ദ്രന്യൂനപക്ഷ മന്ത്രി നൈനോംഗ് എറിംഗ് ആണ് ഇതുസംബന്ധിച്ച മറുപടി എഴുതി നല്‍കിയത്. മന്ത്രാലയത്തിന് വിവിധ സംഘടനകളില്‍ നിന്നും പദ്ധതിനിര്‍ദേശം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതൊക്കെ അതാത് സംസ്ഥാന സര്‍ക്കാരുകളോ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങളോ ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 64 സംഘടനകള്‍ക്ക് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ദേശീയ-സംസ്ഥാന മാധ്യമങ്ങളില്‍ നല്‍കിയിരുന്ന പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ 2012-13 കാലത്ത് 271 പദ്ധതികള്‍ എന്‍ജിഒകളടക്കമുള്ള അംഗീകൃത സംഘടനകളില്‍ നിന്നും മന്ത്രാലയത്തിന് ലഭിച്ചിരുന്നു. അതില്‍ നിന്നും 187 സംഘടനകളെ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക ഉണ്ടാക്കി. തുടര്‍ന്ന് ഈ സംഘടനകളോട് സംസ്ഥാന സര്‍ക്കാരിന്റെ അഥവാ കേന്ദ്രഭരണപ്രദേശത്തെ ഭരണകൂടത്തിന്റെ ശുപാര്‍ശയോടെ പദ്ധതി രൂപീകരിച്ച് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു, മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: