സാവോപോളോ: ബ്രസീലില്‍ ചെറുവിമാനം തകര്‍ന്ന് 10 പേര് മരിച്ചു. വടക്കന്‍ ബ്രസീലിലെ വനത്തിലാണ് വിമാനം തകര്‍ന്ന് വീണത്. ചൊവ്വാഴ്ച വിമാനത്തിന്റെ റഡാര്‍ സംവിധാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.
ബുധനാഴ്ചയാണ് വനത്തിനുള്ളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്രടാക്സ് കമ്പനിയുടെ ഒറ്റ എഞ്ചിന് വിമാനമാണ് അപകടത്തില്‍പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: