പള്ളുരുത്തി: പിഎംഎസ്സി ബാങ്കിനെതിരെയുള്ള വിജിലന്‍സ് കേസില്‍ സിപിഎം ഉന്നതന്മാരെ കോണ്‍ഗ്രസ് നേതാവ് സംരക്ഷിക്കുന്നതായി ആക്ഷേപം. ബാങ്ക് കെട്ടിടം നവീകരിച്ചതുമായി ബന്ധപ്പെട്ടാണ് സൊസൈറ്റി പ്രസിഡന്റിനെതിരെ വിജിലന്‍സ് കേസ് ഉയര്‍ന്നു വന്നിരിക്കുന്നത്.
വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ഇടക്കൊച്ചി ബ്ലോക്ക് പ്രസിഡന്റ് ബെയ്സില്‍ മെയിലന്തറ ഇടപെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സമരത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതായാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ ഇരുപതുകൊല്ലമായി പ്രതിപക്ഷമില്ലാത്ത സിപിഎം ഇവിടെ ഭരണം നടത്തിവരികയാണ്. സിപിഎമ്മിനെതിരെ മത്സരിക്കാന്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോണ്‍ഗ്രസുകാര്‍ ഇവിടെ വരാറില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാവുമായി സിപിഎമ്മിനുള്ളത് അവിശുദ്ധ ബന്ധമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ബാങ്കിന്റെ നവീകരണ പ്രവര്‍ത്തനത്തിന് 49 ലക്ഷത്തിന് ടെണ്ടര്‍ ക്ഷണിച്ച് ജോലികള്‍ തുടങ്ങിയെങ്കിലും 75ലക്ഷത്തോളം രൂപ അധികം ചിലവായതിനെതിരെയാണ് ബാങ്കിന്റെ ഒരംഗം വിജിലന്‍സ് കോടതിയെ സമീപിച്ചത്. വിജിലന്‍സ് കേസ് ബാങ്കിനെതിരെ വന്നപ്പോള്‍ തന്നെ കോണ്‍ഗ്രസിന് സിപിഎമ്മിനെതിരെ ഉപയോഗിക്കുന്നതിനുള്ള ആയുധം ലഭിച്ചുവെന്നു കരുതിയ പ്രവര്‍ത്തകര്‍ നിരാശയിലായെന്ന് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ബെയ്സില്‍ മെയിലന്തറയുടെ പിന്തിരിപ്പന് മനോഭാവമാണ് കോണ്‍ഗ്രസ് ഈ പ്രദേശത്ത് പിന്നോക്കം പോകുന്നതിന് കാരണമെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പിഎംഎസ് സി ബാങ്കിനു മുന്നില്‍ നിരന്തര സമരം സംഘടിപ്പിച്ച് ബാങ്ക് ഭരണം പിരിച്ചുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ ശബ്ദിക്കാന്‍ ഈ കോണ്‍ഗ്രസ് നേതാവ് അനുവദിക്കില്ലെന്നും ഇദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും യൂത്ത്കോണ്ഗ്രസ്സിന്റെ പ്രബല വിഭാഗം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ്സിന്റെ സംസ്ഥാനനേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ച് പള്ളുരൂത്തിയില്‍ കോണ്‍ഗ്രസ്സിനെ ഇല്ലായ്മ ചെയ്യാനാണ് ബെയ്സില്‍ ശ്രമിക്കുന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. വരുംദിനങ്ങളില്‍ ബാങ്ക് ഹെഡ്ഓഫീസിനു മുന്നില്‍ സമരം നടത്തുന്നതിനും യൂത്ത് കോണ്ഗ്രസ്സുകാര് തീരുമാനിച്ചതായും അറിയുന്നു. സമരത്തെ പ്രതിരോധിക്കാന്‍ സിപിഎമ്മിനേക്കാള്‍ തിരക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണെന്നും പ്രവര്‍ത്തകര്‍ പരിഹസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: