കാബൂള്‍: ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പാക്കിസ്ഥാന് ഇനിയുമേറെ ചെയ്യണമെന്ന് അഫ്ഗാനിസ്ഥാന് സന്ദര്‍ശിച്ച നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്സ് ഫോഘ് റസ്മുസ്സെന്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് കര്സായിയുമൊത്ത് നടത്തിയ സമ്മേളനത്തില്‍ അടുത്തിടെ പാക്കിസ്ഥാനിലെ ഒരു മത പണ്ഡിതന് ചാവേര്‍ ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചു സംസാരിച്ചതിനെ കര്‍ക്കശമായി വിമര്‍ശിച്ചു.
ഈ സംഭവങ്ങള്‍ അടുത്തിടെ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ച അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ സംഘര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന അന്തരീക്ഷ സ്ഥാപനത്തിനു ശ്രമം നടത്തിയ മതനേതാക്കളില്‍ ഉള്‍പ്പെട്ട പണ്ഡിതനാണ് അഫ്ഗാനിലെ ചാവേര്‍ ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിച്ച് അഭിപ്രായം പറഞ്ഞതെന്നതാണ് ഏറെ ശ്രദ്ധേയം.
പാക്കിസ്ഥാന് ഔദ്യോഗികമായി ഈ പ്രസ്താവയെ തള്ളിയെങ്കിലും പണ്ഡിതനോടുള്ള പ്രതിഷേധം അഫ്ഗാനില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: