ലണ്ടന്‍: പെരുമാറ്റദൂഷ്യം ആരോപിക്കപ്പെട്ട ബ്രിട്ടീഷ് കര്‍ദിനാള്‍ കീത് ഒബ്രിയാന് ഒടുവില്‍ കുറ്റ സമ്മതം നടത്തി. വികലവും അനുവദനീയമല്ലാത്തതുമായ ലൈംഗിക ജീവിതം നയിച്ചിരുന്നതായും തനിക്കു മാപ്പു തരണമെന്നും അപേക്ഷിച്ച ഒബ്രിയന്‍ ഇനിയൊരിക്കലും സഭയുമായി യാതൊരു ബന്ധം പുലര്‍ത്തില്ലെന്നും പൊതുജന മധ്യത്തില്‍ വരില്ലെന്നും വ്യക്തമാക്കി. ഒബ്രിയാന്റെ കുമ്പസാരം ആഗോള കത്തോലിക്ക സഭയെ പ്രതിരോധത്തിലാക്കി.
ഒരു വൈദികനും കര്ദിനാളുമെന്ന നിലയില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലത്ത കാര്യങ്ങള്‍ ചെയ്തു. ഏറെ തരംതാണതായിരുന്നുഎന്റെ ലൈം ഗികതയുടെ നിലവാരം. എന്നാല്‍ അവഹേളിക്കപ്പെട്ടവരോട് മാപ്പു ചോദിക്കുന്നു. പൊറുക്കണം, ഒബ്രിയാന്റെ പേരില്‍ സ്കോട്ട്ലന്‍ഡ് കത്തോലിക്ക പള്ളി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ബെനഡിക്റ്റ് പതിനാറാമന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടായിരുന്നു ഏക ബ്രി
ട്ടീഷ് കര്‍ദിനാളായിരുന്ന ഒബ്രിയാനെതിരെ മൂന്നു പുരോഹിതരും ഒരു മുന്‍ പുരോഹിതനുമാണ് സ്വഭാവദൂഷ്യാരോപണങ്ങള് ഉന്നയിച്ചത്. എണ്‍പതുകളിലെ വൈദികജീവതത്തിനിടെ ഒബ്രിയാന് പലതവണ തെറ്റായ ഉദ്ദേശ്യത്തോടെ സമീപച്ചെന്നായിരുന്നു അവരുടെ ആരോപണം.
അക്കാലയളവില്‍ പല രാത്രികളിലും ഒബ്രിയാന് മദ്യ ലഹരിയിലായിരുന്നെന്നും പഴയ സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് കര്‍ദിനാള്‍ പദവിയില്‍ നിന്ന് ഒബ്രിയാന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍, പോപ്പിനെ കണ്ടെത്താനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കാനുള്ള യോഗ്യത നഷ്ടപ്പെടുത്തുന്ന ആദ്യയാളെന്ന പേരുദോഷവും ഒബ്രിയാന് വന്നുചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: