അങ്കമാലി: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതില്‍ എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് നേട്ടം. അയ്യമ്പുഴ, കാലടി, കാഞ്ഞൂര്‍, കറുകുറ്റി, മലയാറ്റൂര്‍, മഞ്ഞപ്ര, മൂക്കന്നൂര്‍, തുറവൂര്‍ എന്നീ എട്ട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് അങ്കമാലി ബ്ലോക്ക്. 2013 ഫെബ്രുവരി മാസത്തിലെ റിപ്പോര്‍ട്ട് പ്രകാരം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 8.92 കോടി രൂപ അവിദഗ്ധ തൊഴിലാളികള്‍ക്ക് വേതനമായി ചിലവഴിച്ചു.
അയ്യമ്പുഴ ഗ്രാമപഞ്ചായത്തില്‍ 1.89 കോടി രൂപയും കാലടി പഞ്ചായത്തില്‍ 87 ലക്ഷം രൂപയും കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ 1.15 കോടി രൂപയും മലയാറ്റൂര്‍ പഞ്ചായത്തില്‍ 2.21 കോടി രൂപയും മഞ്ഞപ്ര പഞ്ചായത്തില്‍ 82 ലക്ഷം രൂപയും മൂക്കന്നൂര്‍ പഞ്ചായത്തില്‍ 62 ലക്ഷം രൂപയും തുറവൂര്‍ പഞ്ചായത്തില്‍ 64 ലക്ഷം രൂപയുമാണ് പദ്ധതിയിലൂടെ അവിദഗ്ധ തൊഴിലാളികള്‍ക്ക് വേതനമായി നല്‍കിയത്. രണ്ട് കോടിയില്‍ അധികം രൂപ ചിലവഴിച്ച മലയാറ്റൂര്‍ ഗ്രാമപഞ്ചായത്താണ് ബ്ലോക്കില്‍ ഒന്നാം സ്ഥാനത്തുള്ളത്.
നാല് വര്‍ഷങ്ങളായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച എറണാകുളം ജില്ലയിലെ ഏക ബ്ലോക്ക് പഞ്ചായത്ത് അങ്കമാലിയാണ്. പഞ്ചായത്ത് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കഠിന പ്രയത്നമാണ് അങ്കമാലി ബ്ലോക്കിനെ മുന്നില്‍ എത്തിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ആന്റണി, ബ്ലോക്ക് ഡെലപ്പ്മെന്റ് ഓഫീസര്‍ എം.ജി.ശശി എന്നിവര്‍ പറഞ്ഞു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അങ്കമാലി ബ്ലോക്കില്‍ നിന്ന് 17,764 കുടുംബങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 2,755 പേര് അയ്യമ്പുഴ പഞ്ചായത്തില്‍ നിന്നും 2,568 പേര് കാലടി പഞ്ചായത്തില്‍ നിന്നും 2081 പേര് കാഞ്ഞൂര്‍ പഞ്ചായത്തില്‍ നിന്നും 1974 പേര് കറുകുറ്റി പഞ്ചായത്തില്‍ നിന്നും 2859 പേര് മലയാറ്റൂര്‍ പഞ്ചായത്തില്‍ നിന്നും 2093 പേര് മഞ്ഞപ്ര പഞ്ചായത്തില്‍ നിന്നും 1900 പേര് മൂക്കന്നൂര്‍ പഞ്ചായത്തില്‍ നിന്നും 1531 പേര് തുറവൂര്‍ പഞ്ചായത്തില്‍ നിന്നുമാണ്.
അയ്യമ്പുഴ പഞ്ചായത്തില്‍ 2755 പേര്‍ക്കും കാലടി പഞ്ചായത്തില്‍ 2562 പേര്‍ക്കും കാഞ്ഞൂര്‍ പഞ്ചായത്തില്‍ 1977 പേര്‍ക്കും കറുകുറ്റി പഞ്ചായത്തില്‍ 1908 പേര്‍ക്കും മലയാറ്റൂര്‍ പഞ്ചായത്തില്‍ 2680 പേര്‍ക്കും മഞ്ഞപ്ര പഞ്ചായത്തില്‍ 2093 പേര്‍ക്കും മൂക്കന്നൂര്‍ പഞ്ചായത്തില്‍ 1900 പേര്‍ക്കും തുറവൂര്‍ പഞ്ചായത്തില്‍ 1410 പേര്‍ക്കും അടക്കം ബ്ലോക്കില്‍ 17,285 പേര്‍ക്ക് തൊഴില്‍ കാര്‍ഡ് വിതരണം ചെയ്തു. ബ്ലോക്കില്‍ 12,149 പേര് ജോലി ആവശ്യപ്പെട്ടതില്‍ മുഴുവന്‍ പേര്‍ക്കും ജോലി നല്‍കിയിട്ടുണ്ട്.
അയ്യമ്പുഴ പഞ്ചായത്തില്‍ ശരാശരി 53 ശതമാനം തൊഴില്‍ ദിനങ്ങളും കാലടി പഞ്ചായത്തില്‍ ശരാശരി 32 ശതമാനം തൊഴില്‍ ദിനങ്ങളും കാഞ്ഞൂര്‍ പഞ്ചായത്തില്‍ ശരാശരി 27 ശതമാനം തൊഴില്‍ ദിനങ്ങളും കറുകുറ്റി പഞ്ചായത്തില്‍ ശരാശരി 48 ശതമാനം തൊഴില്‍ ദിനങ്ങളും മലയാറ്റൂര്‍ പഞ്ചായത്തില്‍ 43 ശതമാനം തൊഴില്‍ ദിനങ്ങളും മഞ്ഞപ്ര പഞ്ചായത്തില്‍ 37 ശതമാനം തൊഴില്‍ ദിനങ്ങളും മൂക്കന്നൂര്‍ പഞ്ചായത്തില്‍ 34 ശതമാനം തൊഴില്‍ ദിനങ്ങളും തുറവൂര്‍ പഞ്ചായത്തില്‍ 32 ശതമാനം തൊഴില്‍ ദിനങ്ങളും അടക്കം ശരാശരി 55 ശതമാനം തൊഴില്‍ ദിനങ്ങള്‍ ബ്ലോക്കില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.
ബ്ലോക്കില്‍ ആകെ 478859 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. ഇവയില്‍ 106426 ദിനങ്ങള്‍ അയ്യമ്പുഴയിലും 49667 ദിനങ്ങള്‍ കാലടിയിലും 37700 ദിനങ്ങള്‍ കാഞ്ഞൂരിലും 63134 ദിനങ്ങള്‍ കറുകുറ്റിയിലും 101163 ദിനങ്ങള്‍ മലയാറ്റൂരിലും 47698 ദിനങ്ങള്‍ മഞ്ഞപ്രയിലും 35688 ദിനങ്ങള്‍ മൂക്കന്നൂരിലും 37383 ദിനങ്ങള്‍ തുറവൂരിലും സൃഷ്ടിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ ബ്ലോക്കില്‍ 1322 ജോലികള്‍ പൂര്‍ത്തിയാക്കി. അയ്യമ്പുഴയില്‍ 285ഉം കാലടിയില്‍ 147ഉം കാഞ്ഞൂരില്‍ 113 ഉം കറുകുറ്റിയില്‍ 217 ഉം മലയാറ്റൂരില്‍ 248 ഉം മഞ്ഞപ്രയില്‍ 168 ഉം മൂക്കന്നൂരില്‍ 161 ഉം തുറവൂരില്‍ 96 ഉം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. തൊഴില്‍ ഉറപ്പ് പദ്ധതിയുടെ ഭാഗമായി ബ്ലോക്കില്‍ 123 പ്രവര്‍ത്തികള്‍ നടന്നു വരുന്നു.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതില്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്ലോക്കിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: