ടെഹ്റാന്: രാജ്യത്ത് ബുദ്ധമതത്തിന്റെ സ്വാധീനം ഉണ്ടാകാതിരിക്കാന്‍ കടകളിലും മറ്റും വച്ചിരിക്കുന്ന ബുദ്ധപ്രതിമകള്‍ നീക്കം ചെയ്യാന്‍ ഇറാന് സര്‍ക്കാര്‍ തീരുമാനിച്ചതായി ഇറാനിയന്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു. ഇത്തരം പ്രതിമകളിലൂടെ പ്രത്യേകതരം വിശ്വാസം പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ഇറാന് സാംസ്കാരിക പൈതൃകത്തിന്റെ സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് സയീദ് ജബേരി അന്‍സാരി പറഞ്ഞതായി ഇന്‍ഡിപെന്‍ഡന്റ് ആര്‍മന്‍ ദിനപത്രം ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ബുദ്ധ പ്രതിമകളെ സാംസ്കാരിക അധിനിവേശത്തിന്റെ ചിഹ്നങ്ങളെന്നാണ് അന്‍സാരി വിശേഷിപ്പിച്ചത്. ഇതുവരെ എത്ര പ്രതിമകള്‍ നീക്കം ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാല്‍ കടകളില്‍ നിന്നും അവയെ കെട്ടുകെട്ടിച്ചെന്ന് അന്‍സാരി പറഞ്ഞു.
ബാര്‍ബി പാവകള്‍, സിമ്പ്സണ്സ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നിവയോട് നീണ്ടകാലം എതിര്‍പ്പ് പ്രകടിപ്പിച്ച ചരിത്രം ഇറാനുണ്ട്. ഇതിലൂടെ പാശ്ചാത്യ സ്വാധീനം അകറ്റി നിര്‍ത്തിയിരുന്നെങ്കിലും കിഴക്കിന്റെ ചിഹ്നങ്ങളോട് ഇതാദ്യമായാണ് ഇറാനിയന്‍ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: