വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന്റെ ഒരു പ്രസംഗത്തിന്റെ വില രണ്ട് ലക്ഷം ഡോളര്‍. ഹിലാരിയുടെ വാര്‍ഷിക ശമ്പളത്തേക്കാള്‍ ഉയര്‍ന്ന തുകയാണിത്.ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള പബ്ലിക് സ്പീക്കര്‍ ബുക്കിംഗ് കമ്പനിയുമായി ഹില്ലരി ക്ലിന്റണ് ഇതു സംബന്ധിച്ചുള്ള കരാര്‍ ഒപ്പുവച്ചു. മുന്‍ പ്രസിഡന്റും ഹില്ലരിയുടെ ഭര്‍ത്താവുമായ ബില്‍ ക്ലിന്റനുമായും ഈ കമ്പനി കരാര്‍ ഒപ്പിട്ടുണ്ട്. കൂടാതെ മുന്‍ വൈസ് പ്രസിഡന്റ് ഡിക്ക് ചെനി, മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന് എന്നിവരുമായും തങ്ങള്‍ക്ക് കരാര്‍ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 11 വര്‍ഷത്തിനിടയില്‍ പ്രതിഫലം പറ്റി 471 പ്രഭാഷണങ്ങള്‍ ക്ലിന്റണ് നടത്തിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1,89000 യുഎസ് ഡോളറാണ് ക്ലിന്റണ് ഓരോ പരിപാടിയ്ക്കും കൈപ്പറ്റിയിരുന്നത്.
ക്ലിന്റണെ കൂടാതെ അര്‍ണോള്‍ഡ് ഷ്വാസ്നെഗര്‍, എഐ ഗോര്‍, ഡിക്ക് ചിനി, സാറ പെലിന് എന്നിവരും പ്രസംഗങ്ങള്‍ക്ക് വന്‍തുക ഈടാക്കുന്നവരാണ്. അതേസമയം സന്നദ്ധ സേവനങ്ങളുമായി ബന്ധപ്പെട്ട് ഹിലരി പ്രതിഫലേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: