ടൂണീസ്: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ടൂണീഷ്യയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി പ്രധാനമന്ത്രി ഹമാദി ജെലാബി രാജിവച്ചു. സാങ്കേതിക വിദഗ്ധര്‍ മാത്രമുള്ള സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ജെബാലിയുടെ രാജി.
എന്റെ സംരംഭം വിജയിച്ചില്ലെങ്കി സ്ഥാനമൊഴിയുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ആ വാക്കു പാലിച്ചു- പ്രസിഡന്റ് മോന്‍സെഫ് മര്സോക്കിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജെബാലി പറഞ്ഞു.
ജെബാലിയുടെ എന്നാദ പാര്‍ട്ടിയുടെ പ്രധാന വിമര്‍ശകനും മതേതര പ്രതിപക്ഷ കക്ഷിയിലെ പ്രമുഖനുമായ ചൊക്രി ബിലെയ്ഡിന്റെ വധത്തെതുടര്‍ന്ന് ഫെബ്രുവരി ആറിനാണ് ടൂണിഷ്യയില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിച്ചത്. ബിലെയ്ഡിന്റെ വധം ജെബാലി ഭരണകൂടത്തിനെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കു വഴിവെച്ചു. തുടര്‍ന്ന് സാങ്കേതിക വിദഗ്ധരുടെ സര്‍ക്കാര്‍ രൂപീകരിച്ച് സമാധാന പരമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കാനായിരുന്നു ജെബാലിയുടെ ശ്രമം. ഇതേപ്പറ്റി ജെബാലിയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും തമ്മില്‍ ചൊവ്വാഴ്ച്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: