മോസ്കോ: റഷ്യയിലെ ഉറാല്‍ മേഖലയില്‍ വെള്ളിയാഴ്ചയുണ്ടായ ഉല്ക്കാപതനത്തില് 30 ദശലക്ഷത്തിലധികം ഡോളറിന്റെ നാശ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.
ഏകദേശം ഒരു ലക്ഷത്തിലധികം വീടുകള്‍ക്കാണ് ഉല്ക്കാപതനത്തില് കേടുപാടുകള്‍ സംഭവിച്ചതെന്ന് ചെല്യാബിന്‍സ്ക് ഗവര്‍ണര്‍ മിഖായേല്‍ യുറേവിച്ച് പറഞ്ഞു.
ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ശക്തമായ കുലുക്കത്തില്‍ തകര്‍ന്ന 30 ശതമാനത്തോളം ജനലുകളുടേയും കേടുപാടുകള്‍ പരിഹരിച്ചതായി യുറേവിച്ച് അറിയിച്ചു. താപനില 20 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നതായും അദ്ദേഹം പറഞ്ഞു.
അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ബാക്കി ജനാലകളുടെ കേടുപാടുകള്‍ പരിഹരിക്കും. ചെല്യാബിന്‍സ്ക് മേഖലയിലെ ജനല്‍ച്ചില്ലുകള്‍ പുനസ്ഥാപിക്കാന്‍ മാത്രം രണ്ട് ലക്ഷം ചതുരശ്ര മീറ്റര്‍ ഗ്ലാസ് വേണ്ടിവരും. സോവിയറ്റ് കാലഘട്ടത്തില്‍ പണിതീര്‍ത്ത ബൃഹത് കെട്ടിടങ്ങളുടെ അറ്റകുറ്റ പണികള്‍ തീര്‍ക്കാന്‍ ആഴ്ചകള്‍ വേണ്ടിവരും.
ഉല്ക്കാപതനത്തില് ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റതായാണ് അധികൃതര്‍ പറയുന്നത്.
തണുത്ത കാലാവസ്ഥയില്‍ നിന്നും നിരവധി കുടുംബങ്ങള്‍ സംരക്ഷണം തേ ടേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: