ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ ബഹുജന മാധ്യമ സ്ഥാപനങ്ങളിലൊന്നായ ബിബിസിയിലും (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍ പ്പറേഷന്) തൊഴിലാളി സമരം. പിരിച്ചുവിട്ട 30 ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ യൂണിയന് ഓഫ് ജേര്‍ണലിസ്റ്റ്സ് എന്ന സംഘടനയാണ് 24 മണിക്കൂര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. സംഘടനയും മാനേജ്മെന്റും തമ്മിലുള്ള സമവായ ചര്‍ച്ച നേരത്തെ പരാജയപ്പെട്ടിരുന്നു.
ബിബിസി റേഡിയോയുടെയും ചാനലിന്റെയും പ്രവര്‍ത്തനങ്ങളെ പണിമുടക്ക് ബാ ധിച്ചതായി റിപ്പോ ര്‍ട്ടുണ്ട്. ചാനല്‍, റേഡിയൊ ഷെഡ്യൂളുകളിലും ചില പ്രോഗ്രാമുകളിലും മാറ്റംവരുത്തിയിട്ടുണ്ട്. ചെലവ് ചുരക്കലിന്റെപേരില് 2004 മുതല്‍ ഇതുവരെ 7000 ത സ്തികകള്‍ ബിബിസി വെ ട്ടിക്കുറച്ചിരുന്നു. നിലവില്‍ 2000ത്തോളം പേര് തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണെന്നും യൂണിയന് നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: